പേജുകള്‍‌

2013, ഏപ്രിൽ 21, ഞായറാഴ്‌ച

എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണ പദയാത്ര നടത്തി


കെ എം അക് ബര്‍  
ചാവക്കാട്: എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണത്തോടനുബന്ധിച്ച് ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ജില്ലാ സമിതി അംഗം ഹുസയ്ന്‍ ഹാഷ്മി മുനിസിപ്പല്‍ പ്രസിഡന്റ് എ എച്ച് ഷംസുദ്ദീന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവത്ര ആനത്തലമുക്കില്‍ നിന്നും ആരംഭിച്ച് ബ്ളാങ്ങാട് ബീച്ചില്‍ സമാപിച്ച പദയാത്രക്ക് മുനിസിപ്പല്‍ സെക്രട്ടറി കെ പി ദര്‍വേശ്, അന്‍സില്‍, നൈനാര്‍ അലി, അഷറഫ് പുന്ന, നാസര്‍ പുന്ന നേതൃത്വം നല്‍കി. സമാപന പൊതുയോഗം എസ്.ഡി.പി.ഐ ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് സഫീര്‍ ഉദ്ഘാടനം ചെയ്തു. എ എച്ച് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ദര്‍വേശ്, കബീര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.