ചാവക്കാട്: വര്‍ത്തമാനകാല സമൂഹത്തിനു ദിശാബോധം തീര്‍ക്കേണ്ടതു വിജ്ഞാനംകൊണ്ടാണെന്നു സംസ്ഥാന മാപ്പിളകല അക്കാദമി ചെയര്‍മാന്‍ പി.എച്ച്. അബ്ദുല്ല പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ തഖ്ദീസ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്‍വീനര്‍ ടി.കെ. അബ്ദുസലാം അധ്യക്ഷത വഹിച്ചു. പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ മുഖ്യാതിഥിയായി. ഡോ. പി.കെ. അബ്ദു റസാഖ്, ബഷീര്‍ ഫൈസി ദേശമംഗലം, സലീം ലത്തീഫി, പി. അബ്ദുല്‍ ലത്തീഫ്, പി.എം. ഇര്‍ഷാദ്, കെ.പി. ആഷിഫ്, എം.വി. ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. ഇന്നു മുഹമ്മദ് ഫൈസി ഒാണമ്പിള്ളി, ആബിദ് ഹുദവി തച്ചണ്ണ എന്നിവര്‍ ക്ളാസെടുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.