പേജുകള്‍‌

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാതൃക: ഹൈദരലി ശിഹാബ് തങ്ങള്‍

കെ എം അക് ബര്‍ 
ചാവക്കാട്: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാതൃകയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കടപ്പുറം ശൈഖ് അലി അഹമദ് ഉപ്പാപ്പ സ്മാരക ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് ആന്റ് ഇര്‍ഷാദുല്‍ അനാം മദ്രസ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയുടെ മഹത്തായ സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നതെന്നും അത് കൊണ്ടു തന്നെ ലോകത്തെ ബുദ്ധിജീവികള്‍ ഖുര്‍ആന്‍ പഠനം നടത്തികൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. മഹല്ല് പ്രസിഡന്റ് എന്‍ ബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ജലീല്‍ റഹ്മാനി വാണിയൂര്‍, മഹല്ല് ഖത്തീബ് സാലിഹ് ബാഖവി, സി എച്ച് റഷീദ്, പി സി കോയമോന്‍ ഹാജി, സുലൈമാന്‍ അന്‍വരി, സി പി അബൂബക്കര്‍ ഫൈസി, കെ കെ അബൂബക്കര്‍ ഹാജി, ഇ കെ അബ്ദു, എ കെ അബ്ദുള്‍ കരീം, സി ഹമീദ് ഹാജി സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.