പേജുകള്‍‌

2013, ഏപ്രിൽ 21, ഞായറാഴ്‌ച

നല്ല കവിതകള്‍ കാലത്തെ അതിജീവിക്കും: റഫീഖ് അഹമ്മദ്


കെ എം അക് ബര്‍
ചാവക്കാട്: നല്ല കവിതകള്‍ കാലത്തെ അതിജീവിക്കുമെന്ന് ഗാന രചയിതാവ് റഫീഖ് അഹമ്മദ് പറഞ്ഞു. പുരോഗമന കലാസാഹിത സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന കവിതാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്േദഹം.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. മുല്ലനേഴി സ്മാരക പുരസ്കാരം കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വിതരണം ചെയ്തു. 

ടി കെ രവീന്ദ്രന്‍, സിറാജ് പി ഹുസയ്ന്‍, പി വി ദിലീപ് കുമാര്‍ സംസാരിച്ചു. ക്യാമ്പില്‍ പ്രൊഫ്ര. കെ യു അരുണന്‍, പവിത്രന്‍ തീകുനി, രാധാകൃഷ്ണന്‍ കാക്കശ്ശേരി, കുഴൂര്‍ വില്‍സന്‍, ടി പി അനില്‍കുമാര്‍, അസ്മോ പുത്തന്‍ചിറ, രോഷ്നി സ്വപ്ന, ടി എം ലത, ഷൌക്കത്ത് അലിഖാന്‍, ഷാജി അമ്പലത്ത്, ഡോ. കൃഷ്ണകുമാര്‍, ഫേബിയാസ്, അഡ്വ.സജീഷ് കുറുവത്ത്, രാജന്‍ തുവാര, പ്രസാദ് കാക്കശ്ശേരി സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.