കെ എം അക് ബര്‍
ചാവക്കാട്:
മൂന്ന് മാന്‍ കൊമ്പുമായി യുവാവ് പോലിസ് പിടിയില്‍. ചാവക്കാട് പുന്ന തെരുവത്ത്
വീട്ടില്‍ സഫൂറി(24)നെയാണ് ചാവക്കാട് സി.ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ
വേണുഗോപാല്‍, സി.പി.ഒമാരായ ബിന്ദുരാജ്, രാഗേഷ്, സുദേവ് എന്നിവരടങ്ങുന്ന പോലിസ്
അറസ്റ്റ് ചെയ്തത്.
ചാവക്കാട് ഏനാമാവ് റോഡിലെ പെട്രോള്‍ പമ്പിനടുത്തെ ബാറിനടുത്ത്
നിന്നാണ് ഇയാള്‍ പിടിയിലായത്. പാലക്കാട് നെ•ാറയിലെ തന്റെ ഭാര്യ പിതാവില്‍ നിന്നാണ്
തനിക്ക് മാന്‍ കൊമ്പുകള്‍ ലഭിച്ചതെന്ന് സഫൂര്‍ പോലിസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
മൂന്നു മാന്‍ കൊമ്പുകള്‍ക്ക് രണ്ടു കിലോയോളം തൂക്കമുണ്ട്. രഹസ്യ വിവിവരം ലഭിച്ചതിനെ
തുടര്‍ന്ന് മാന്‍ കൊമ്പ് ആവശ്യക്കാരാണെന്ന വ്യാജേന പോലിസ് സംഘം ഇയാളുമായി
ബന്ധപ്പെടുകയും തന്ത്രപൂര്‍വം പിടികൂടുകയുമായിരുന്നു. മൂന്നു കൊമ്പുകള്‍ക്കായി ലക്ഷം
രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. മാന്‍ കൊമ്പുകള്‍ വനം അധികൃതര്‍ക്ക് കൈമാറും.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.