പേജുകള്‍‌

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ബൈക്കിനെ മറികടന്നതിന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി

കെ എം അക് ബര്‍
ചാവക്കാട്: ബൈക്കിനെ മറികടന്നതിന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ബസ് ഡ്രൈവര്‍ മന്ദലാംകുന്ന് രാമി വീട്ടില്‍ സംഷാദി(30)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ മന്ദലാംകുന്ന് എടയൂരില്‍ വെച്ചായിരുന്നു സംഭവം.
പുതുപൊന്നാനിയില്‍ നിന്നും ചാവക്കാട്ടേക്ക് വരികയായിരുന്ന ഉക്കാഷത്ത് ബസ് ബൈക്കിനെ മറികടന്നുവെന്നാരോപിച്ചാണ് തന്നെ നാലംഗ സംഘം മര്‍ദിച്ചതെന്ന് സംഷാദ് പറഞ്ഞു. ബൈക്കിലുണ്‍ായിരുന്ന രണ്‍ു പേര്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പുറത്തിറക്കാന്‍ ശ്രമിച്ചു. കഴിയാതായതോടെ മറ്റു രണ്‍ു പേരെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവത്രെ. ചാവക്കാട് പോലിസില്‍ പരാതി നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.