പേജുകള്‍‌

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കെ എം അക് ബര്‍ 
ചാവക്കാട്: ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലറും എ.ഐ.വൈ.എഫ് മണലൂര്‍ മണ്ഡലം പ്രസിഡന്റുമായ എ എം ഷഫീറിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ചാവക്കാട് പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ.
മാര്‍ച്ച് തടഞ്ഞ പോലിസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ വെച്ച് പോലിസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായതോടെ നേതാക്കള്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ അധ്യക്ഷത വഹിച്ചു. ഷാജി കാക്കശേരി, ടി പ്രദീപ്കുമാര്‍, വി ജെ ബെന്നി, പി കെ കൃഷ്ണന്‍, കെ വി വിനോദന്‍, കെ കെ സുധീരന്‍, രാഗേഷ് കണിയാംപറമ്പില്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.