കെ എം അക് ബര്‍
ചാവക്കാട്:
കബഡി കോട്ടികളില്‍ എതിരാളികളെ കീഴ്പ്പെടുത്തിയ മുഹമ്മദ് സുഹൈലിന് എസ്.എസ്.എല്‍.സി
പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി ചാവക്കാട്
എം.ആര്‍.ആര്‍.എം സ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സുഹൈല്‍ നാടിന്റെ അഭിമാനമായി.
ചാവക്കാട് കഴക്കെ ബ്ളാങ്ങാട് പുതുവീട്ടില്‍ സക്കീനയുടെ മകനായ ഈ മിടുക്കന്‍
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായിക മേളയിലെ കബഡി മല്‍സരത്തില്‍ കിരീടം നേടിയ ടീമിലെ
അംഗമായിരുന്നു. ബ്ളാങ്ങാട് ന• സാസ്ക്കാരിക വേദി അംഗം കൂടിയായ മുഹമ്മദ് സുഹൈല്‍
കടുത്ത സാമ്പത്തിക പരാധീനതകളോട് പടവെട്ടിയാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവാര്‍ന്ന
വിജയം നേടിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.