പേജുകള്‍‌

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ഇറാനെയും പാക് - ഇറാന്‍ അര്‍ത്തിപ്രദേശങ്ങളെയും പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം


ഗള്‍ഫ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി
ടെഹ്റാന്‍: ഇറാനെയും പാക് - ഇറാന്‍ അര്‍ത്തിപ്രദേശങ്ങളെയും പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. ഇവിടെ ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ചലനത്തിന്റെ അനുരണനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുണ്ടായി. ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തില്‍ ഇറാനില്‍ 100 ലധികം പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനില്‍ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 39 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വടക്കേ ഇന്ത്യയില്‍ ഡല്‍ഹി, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് യുപി അതിര്‍ത്തിയിലെ നോയിഡ എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.20 നാണ് ഭൂചലനമുണ്ടായത്. 15 മുതല്‍ 20 സെക്കന്‍ഡുകള്‍ വരെ ചലനം നീണ്ടുനിന്നു. ആദ്യ ഭൂചലനത്തിനു ശേഷം വീണ്ടും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഗള്‍ഫ് രാജ്യങ്ങളായ സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, യുഎഇയിലെ ദുബായ്, അല്‍ഐയിന്‍, അബുദാബി, ഷാര്‍ജ എന്നിവടങ്ങളിലും സമാന്യം ശക്തമായ ചലനങ്ങളുണ്ടായി. ഒരാഴ്ച മുന്‍പ് യുഎഇയില്‍ ചിലയിടങ്ങളില്‍ ചലനം അനുഭവപ്പെട്ടിരുന്നു. രണ്ടാതും ഭൂചലനമുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങി. തുടര്‍ചലനങ്ങളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അതേസമയം, ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇനി തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. കേരളമടക്കമുള്ള ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തിന് സാധ്യതയില്ലെന്നും അവര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.