കെ എം അക് ബര്‍
ചാവക്കാട്:
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സേഛാധിപത്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ്
അച്യുതാനന്ദന്‍. വടക്കേകാട് മണികണ്ഠേശ്വരത്ത് പ്രേംജി സ്മാരക സാംസ്ക്കാരിക വേദിയുടെ
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തിന്റെ
സേഛാധിപത്യമാണ് ജനാധിപത്യമെങ്കില്‍ രാത്രി പകലും പകല്‍ രാത്രിയുമാവുന്ന അവസ്ഥ വരും.
വസ്തുതകളെ ഭൂരിപക്ഷ പ്രകാരം തീരുമാനിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാം. സ്വാതന്ത്യ്രം
നേടി 66 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍
ഇടതുപക്ഷത്തിന് ഇതുവരെ ശക്തി തെളിയിക്കാനായിട്ടില്ല. വന്‍കിട ബുര്‍ശ്വാസിയുടെ താല്‍പര്യം
സംരക്ഷിക്കുന്ന കോണ്‍ഗ്രസും ജാതി മത ജീര്‍ണ ശക്തികളുമാണ് ഇന്ത്യയെ
നിയന്ത്രിക്കുന്നത്. കാരണം ദുര്‍ഭലതയും സ്വാര്‍ത്ഥതയും കാരണം വലിയൊരു വിഭാഗം
അധിനിവേശ ശക്തികള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ ഇടയുണ്ട്. ഇന്ന് ഇന്ത്യന്‍
ജനാധിപത്യത്തില്‍ കാണുന്നത് ഇതാണ് വി എസ് കൂട്ടിചേര്‍ത്തു.
തനിക്ക്
ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരിച്ചടികളും പരിഹാസങ്ങളും പരാജയങ്ങളും എതിര്‍പ്പുകളും തന്നെ നിരാശനും
പിന്തിരിപ്പനുമാക്കിയിട്ടില്ല. മുന്നോട്ടു വെച്ച കാല്‍ താന്‍ ഇതുവരെ പിന്നോട്ടു
വെച്ചിട്ടില്ലെന്നും നെല്‍ പാടങ്ങള്‍ നികത്തി റബറും മറ്റു നാണ്യ വിളകളും
കൃഷിയിറക്കുന്നതിനെ എതിര്‍ത്തപ്പോള്‍ തന്നെ ചിലര്‍ വെട്ടി നിരത്തലുകാരനാക്കി
ആക്ഷേപിച്ചെന്നും വി എസ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.