പേജുകള്‍‌

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ആരോഗ്യ സന്ദേശമുയര്‍ത്തി പോപുലര്‍ ഫണ്ട് കാംപയിന്‍

അഖ്ബര്‍ ചാവക്കാട്
ചേറ്റുവ: "ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം'' എന്ന സന്ദേശമുയര്‍ത്തി ഫെബ്രുവരി 10 മുതല്‍ 20 വരെ നടത്തുന ദേശീയ കാംപയിനിന്റെ ഭാഗമായി മാലിന്യം കുമിഞ്ഞു കൂടിയ ചേറ്റുവ പാലം പരിസരത്ത് പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ജനതയുണ്ടങ്കിലേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയൂവെന്നും മുഴുവന്‍ ജനങ്ങളും പോപുലര്‍ ഫണ്ട് ആരോഗ്യ പരിപാലന കാംപയിനില്‍
 പങ്കാളികളാകണമന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏരിയ പ്രസിഡന്റ് ബി ടി സലാഹുദ്ദീന്‍ അഭിപ്രായപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജല്ലാ സെക്രട്ടറി ലത്തീഫ് പോക്കാക്കില്ലത്ത്, കെ കെ റസാഖ്, മുസ്താഖ് വട്ടേകാട് എന്നിവര്‍ നേതൃത്വം നില്‍കി. കാംപയിനിന്റെ ഭാഗമായി പൊതുജനാരോഗ്യ പരിപാടികള്‍, യോഗ പരിശീലന ക്ളാസുകള്‍, കായിക മില്‍സരങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കായിക രംഗത്ത് മികവു പുലര്‍ത്തുന്നവരെ ആദരികല്‍ തുടങ്ങിയവ പരിപാടികള്‍ നടനടന്നുവരുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.