പേജുകള്‍‌

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

മീലാദ് മീറ്റ് നടത്തി

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: എടക്കഴിയൂര്‍ ന്യൂ ഫ്രന്‍സ് മിലാദ് നൈറ്റ് നടത്തി. പൊതുസമ്മേളനം. ബുര്‍ദ മജ്ലിസ്, വിദ്യര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. എ വി അബൂബക്കര്‍ ഖാസിമി എടക്കഴിയൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മംഗല്ല്യ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് ദാരിമി അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് നബ്ഹാനി ഫൈസി, അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍, എം സി മുസ്തഫ, ഹാഷിം, കെ കെ അബ്ദുള്‍ റസാക്ക്, എസ് എ അബൂബക്കര്‍ ഹാജി, കെ എം നൌഷാദ്, എ എച്ച് അഫ്സര്‍, ടി സക്കറിയ, ഉസ്മാന്‍ സംസാരിച്ചു.

ചാവക്കാട്: ഒരുമനയൂര്‍ നോര്‍ത്ത് ഒരുമനയൂര്‍ ജംഇയ്യത്തുല്‍ ശുബ്ബാനുല്‍ ഇസ്ലാമിയയുടെ നേതൃത്വത്തില്‍ മീലാദ് മീറ്റ് നടത്തി. മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. എ ആര്‍ കുഞ്ഞു മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ്.ഐ കെ മാധവന്‍കുട്ടി മുഖ്യാഥിതിയായിരുന്നു. കെ എം ബഷീര്‍ അസ്ലമി, സി എച്ച് റഷീദ്, എ കെ അബ്ദുള്‍ ഹമീദ് ഹാജി, കെ ജെ ചാക്കോ, വി കെ ചന്ദ്രന്‍ സംസാരിച്ചു. വിവിധ മദ്രസ വിദ്യാര്‍ഥികളുടെ ദഫ് മല്‍സരവും അരങ്ങേറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.