ഗുരുവായൂര്‍: ഗുരുവായൂരില്‍ റോഡ് സൗന്ദര്യവത്കരിച്ച് നടപ്പാതയുണ്ടാക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചപ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ ആയിരത്തോളം വരുന്ന ടെലിഫോണ്‍ കണക്ഷനുകള്‍ തകരാറിലായി.
ഗുരുവായൂര്‍ ഔട്ടര്‍റിങ് റോഡിന്റെ വികസനത്തിനായി പി.ഡബ്ല്യു.ഡി. നിയോഗിച്ച കരാറുകാരാണ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഇത്.
റോഡ് വെട്ടിപ്പൊളിച്ചപ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ പൊളിത്തീന്‍ ജെല്ലി കേബിളുകളാണ് മുറിഞ്ഞുപോയത്. ബി.എസ്.എന്‍.എല്ലിന്റെ പ്രധാന കേബിളുകളാണിത്. നല്ല ഉറപ്പുള്ളതും വിലകൂടിയതുമായ കേബിളുകള്‍ മുറിഞ്ഞുപോയതോടെ മേഖലയിലെ ടെലിഫോണ്‍ കണക്ഷന്‍ പെട്ടെന്ന് തകരാറിലാവുകയായിരുന്നു.
റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍ അതിനടിയിലൂടെ ടെലിഫോണ്‍ കേബിളുകള്‍ വലിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞിട്ടും കരാറുകാരന്‍ അശ്രദ്ധയോടെയാണ് പ്രവൃത്തി നടത്തിയതെന്ന് ആരോപണമുണ്ട്. മാത്രമല്ല, റോഡ് പൊളിക്കുന്ന സമയത്ത് തങ്ങളെ അറിയിച്ചില്ലെന്ന് ബി.എസ്.എന്‍.എല്‍. അധികൃതരും പറഞ്ഞു.
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു തുടങ്ങി ഔട്ടര്‍റിങ് റോഡിന്റെ അരികില്‍ നടപ്പാത നിര്‍മിക്കുന്നതിനായാണ് റോഡ് പൊളിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.