പേജുകള്‍‌

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

ചേറ്റുവ ടോള്‍ പിരിവ്: ഒടുവില്‍ എം.എല്‍.എ രംഗത്ത്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കാല്‍ നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്താലക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ മാറി നിന്ന ഗുരുവായൂര്‍ എം.എല്‍.എ ഒടുവില്‍ പത്രക്കുറിപ്പുമായി രംഗത്ത്. ചേറ്റുവ ടോള്‍ പിരിവ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പിടിപ്പുകേടുമൂലമാണ് തുടരുന്നതെന്നും ഇതിനെതിരെ ജനകീയ സമരങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് എം.എല്‍.എ രംഗത്തെത്തിയിട്ടുള്ളത്. ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്താലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന പന്തല്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാവാതിരുന്ന എം.എല്‍.എയുടെ നടപടിക്കെതിരെ മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതും ടോള്‍ പിരിവിനെതിരെ മാര്‍ച്ച് മൂന്നിന് സി.പി.എം നടത്തുന്ന ബഹുജന മാര്‍ച്ചിനുള്ള മുന്നൊരുക്കം കൂടി ലക്ഷ്യം വെച്ചാണ് എം.എല്‍.എയുടെ പ്രസ്താവന. ഇതിനിടെ പി.ഡി.പി.നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.