പേജുകള്‍‌

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

സി.ഐ യെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ ചാവക്കാട് സി.ഐയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടപ്പുറം പുന്നക്കച്ചാല്‍ പുഴങ്ങരയില്ലത്ത് വീട്ടില്‍ ഷഫീറി(28)നേയാണ് കുന്നംകുളം സി.ഐ ബാബു കെ തോമസ്, ചാവക്കാട് എസ്.ഐ കെ മാധവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് സംഭവം. ഇതേ സമയം എടുത്ത വീഡിയോ ക്ളിപ്പില്‍ നിന്നാണ് പ്രതിയെ പോലിസ് തിരിച്ചറിഞ്ഞത്.
കാഴ്ച കഴിഞ്ഞ് പടക്കം പൊട്ടിച്ചതോടെ പോലിസ് യുവാക്കളെ വിരട്ടിയോടിച്ചിരുന്നു. ഇതിനിടെ യുവാവിനെ പോലിസ് ലാത്തിക്കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലിസിനു നേരെ കല്ലേറ് ആരംഭിച്ചത്. ഇഷ്ടിക കൊണ്ടുള്ള ഏറില്‍ കവിളിന് സാരമായി പരിക്കേറ്റ സി.ഐ കെ സുദര്‍ശനനെ എറണാകുളം അമൃത ആശുപത്രിയില്‍ അടിയന്തിര ചികില്‍സക്ക് വിധേയനാക്കിയിരുന്നു. പോലിസിന്റെ ലാത്തിയടിയില്‍ മൂന്നു യുവാക്കള്‍ക്കു കൂടി പരിക്കേറ്റിരുന്നു. 11 യുവാക്കളുടെ പേരും പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഉണ്ട്. കണ്ടാലറിയാവുന്ന 40ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഞ്ചങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലേയും വീടുകളില്‍ രണ്ടു ദിവസത്തോളം പോലിസ് പരിശോധന നടത്തിയി മൂന്നു പേരെ കസ്റ്റിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.