പാവറട്ടി: തീരദേശമേഖലയില്‍ കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിച്ച ഭൂവുടമകളുടെ വിവരശേഖരണത്തിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചാവക്കാട് താലൂക്കിലെ ചക്കംകണ്ടം, മരുതയൂര്‍ , പെരിങ്ങാട്, ചുക്കുബസാ ര്‍, തിരുനെല്ലൂര്‍ , ഇടയഞ്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരശേഖരണം നടത്തിയത്. കായലോര മേഖലയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റവന്യൂഭൂമിയിലേയും സ്വകാര്യ ഭൂമിയിലേയും ഹെക്ടര്‍ കണക്കിന് കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ചിരുന്നു.
1986ലെ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാച്വര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ദേശീയ സെക്രട്ടറി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. ചെങ്ങണെങ്ങാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി.സി. ദേവസിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും നാച്വര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ദേശീയ സെക്രട്ടറി രവി പനയ്ക്കല്‍, ഭാരവാഹികളായ ഡോ. ത്രേസ്യാ ഡയസ്, വി.എ. ഖാദര്‍ , കെ. സുഗതന്‍ ഗുരുവായൂര്‍ , കെ.എല്‍ . ജോഷി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. തീരദേശമേഖലയിലെ കണ്ടല്‍ക്കാടുകള്‍ വനംവകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.