അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ തങ്ങള്‍പ്പടി തീക്കോട് മഖാം പരിസരത്ത് ഭക്തിയുടെ തിരകളുയര്‍ന്നു. മദ്ഹു റസൂല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് മഖാം പരിസരത്ത് ആയിരങ്ങള്‍ ഒത്തു ചേര്‍ന്നത്. പ്രഫ. സയ്യിദ് ഉമര്‍ മുഹ്ദാര്‍ മുഹമ്മദുബ്നു അശൈഖ് അബൂബക്കര്‍ അബൂദാബി പ്രഭാഷണം നടത്തി. കീക്കോട്ട് ജാറം പള്ളി കാരണവര്‍ കീക്കോട്ട് സയ്യിദ് ഹുസയ്ന്‍ തങ്ങള്‍, കീക്കോട്ട് സയ്യിദ് അലി സഖാഫ് തങ്ങള്‍ നേതൃത്വം നല്‍കി. മഖാം സിയാറത്ത്, അഹ്ലുല്‍ ആബാഅ് മൌലീദ്, ദുആ മജ്ലിസ്, ബുര്‍ദ മജ്ലിസ്, അന്നദാനം എന്നിവ ഉണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.