പേജുകള്‍‌

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

 അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. നേര്‍ച്ചയുടെ പ്രധാന ദിവസമായ ഇനലെ രാവിലെ വീട്ടു കാഴ്ചകളും ഉച്ചക്ക് താബൂത്ത് കാഴ്ചയും ജാറം അങ്കണത്തിലെത്തി. പന്നീട് കൊടികയറ്റ കാഴ്ച ജാറം അങ്കണത്തിലെത്തി കൊടിയേറ്റി.
 അറബന മുട്ട്, ബാന്റ്വാദ്യം, മുട്ടും വിളി, ശിങ്കാരി മേളം തുടങ്ങിയവ കാഴ്ചക്ക് അകമ്പടിയായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് വട്ടേക്കാട്ടേക്ക് ഒഴുകിയെത്തിയത്. ഫത്താ ഗ്രൂപ്പ് അടിതിരുത്തി, നാട്ടുകൂട്ടം മാട്ടുമല്‍, ഒരുമ ചേറ്റുവപാടം എന്നിവയുടെ കാഴ്ചകളും ജാറം അങ്കണത്തിലെത്തി. പുലര്‍ച്ചെ മന്നിന് വട്ടേകാട് എസ്പെന്റോവിന്റെ നാട്ടുകാഴ്ചയോടെ ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.