അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: വിശ്വനാഥ ക്ഷേത്രോല്‍സവത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ പാപ്പാനെ കൊമ്പന്‍ തട്ടിയിട്ടു. എടക്കളത്തൂര്‍ അര്‍ജുനന്‍ എന്ന കൊമ്പനാണ് ഇന്നലെ രാവിലെ 11ഓടെ ക്ഷേത്രത്തിനടുത്തെ ആശുപത്രിക്കടവ് മൂവിംങ് ബ്രിഡ്ജിനടുത്ത് വെച്ച് ഇടഞ്ഞത്. വിവരമറിഞ്ഞെത്തിയ ഉടമ ആനയെ അനുനയിപ്പിച്ച് ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ ആളൊഴിഞ്ഞ പറമ്പില്‍ തളച്ചു.
ആന ഇടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് പോലിസ് ആനയെ ഉല്‍സവത്തില്‍ പങ്കെടുപ്പിക്കരുതെന്നറിയിച്ചതോടെ കൊമ്പനെ ലോറിയില്‍ തിരിച്ചു കൊണ്ടു പോയി. ഉത്രാളി പൂരം കഴിഞ്ഞ ശേഷം ഇന്നലെ രാവിലേയാണ് കൊമ്പനെ വിശ്വനാഥ ക്ഷേത്ര ഉല്‍സവത്തിനായി കൊണ്ടു വന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.