പാവറട്ടി: പെരിങ്ങാട് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസായ ആത്തട്ടപറമ്പിലെ കുളത്തില്‍ കിണര്‍ കുഴിച്ച് കൂരിക്കാട്ടേക്ക് വെള്ളം കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടയുമെന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ കെ.പി. ജോസഫ് മാസ്റര്‍ പറഞ്ഞു.
കൂരിക്കാട്ടെ ജലക്ഷാമം പരിഹരിക്കേണ്ടതാണ്. എന്നാല്‍, അതിന് വേനല്‍ക്കാലത്ത് ജലദൌര്‍ലഭ്യമുള്ള പെരിങ്ങാട് പ്രദേശത്തെ വരള്‍ച്ചയിലാക്കി കൊണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശാലമായ കുളത്തില്‍ കിണര്‍ കുഴിച്ച് ബാക്കി ഭാഗം നികത്തി വില്‍ക്കാനുള്ള ഭൂമാഫിയയുടെ കളിയാണിതെന്നും അതിന് സ്ഥലം പഞ്ചായത്ത് മെമ്പറോ, പഞ്ചായത്ത് പ്രസിഡന്റോ അറിയാതെ മറ്റുചില ഉന്നതര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചായത്ത് ഓഫീസ്, വില്ലേജ ്ഓഫീസ്, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ പെരിങ്ങാട് നിവാസികള്‍ പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.