അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ്ഹൌസിന് കിഴക്ക് സുനാമി കോളനിക്കടുത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ചു. താവേറ്റി വീട്ടില്‍ സുധാകരന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന കട്ടില്‍, ഗൃഹോപകരണങ്ങള്‍, വിവിധ രേഖകള്‍, നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലേക്കുള്ള സാനിറ്ററി സാധനങ്ങള്‍ തുടങ്ങിയവ കത്തി നശിച്ചു. ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ഇതേ സമയം വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഓടി കൂടിയ പരിസരവാസികള്‍ തീ അണച്ചു. വീട് പൂര്‍ണമായും കത്തിയമര്‍ന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.