അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാകന്ന കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് പോപുലര്‍ ഫ്ര-ണ്ട് ജല്ലാ കമ്മറ്റി അംഗം ഷിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടതന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. പിഡി.പി നടതന ജനകീയ സമരം ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എ
കണ്ടില്ലെന്ന് നടികന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വടക്കേകാട് കപ്ളേങ്ങാട് ക്ഷേത്ര വളപ്പിലെ ഷെഡ് ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ഓടിയെത്തി സംഭവത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദികളാണന്ന് അടിസ്ഥാന രഹിതമായ പ്രസ്താവനയിറക്കിയ എം.എല്‍.എ പിഡി.പി നടതന ജനകീയ സമരം കണ്ടില്ലെന്ന് നടികന്നത് ഇരട്ടത്താപ്പാണന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ബി ടി സലാഹുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു. മൂന്നാംകല്ലില്‍ നിന്നും പ്രകടനവുമായാണ് നേതാക്കള്‍ സമരപ്പന്തലിലെത്തിയത്. പ്രകടനത്തിന് കെ കെ റസാഖ്, നസറല്ല തങ്ങള്‍, ഹിഷാം ഒരുമനയൂര്‍, ബഷീര്‍ ചേറ്റുവ, ഹബീബ് റഹ്മാന്‍ തങ്ങള്‍ ഫൈസല്‍ ചേറ്റുവ നേതൃത്വം നല്‍കി. ഇതേ സമയം സമരം 20 ദിവസം പന്നിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.