അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഒന്നര കോടി രൂപ ചെലവിട്ട് ബ്ളാങ്ങാട് ബീച്ചില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ സ്ഥാന നിര്‍ണയത്തിനായി ഉദ്യോഗസ്ഥര്‍ ബ്ളാട്ടെത്തി. ആര്‍ക്കിടക്റ്റ് രഘുറാമിന്റെ നേതൃത്വത്തിലുള്ള സംഘാണ് ഇന്നലെ ബീച്ച് സന്ദര്‍ശിച്ചത്. ബ്ളാങ്ങാട് ബീച്ചിലേക്ക് നലവില്‍ കടന്നു വരുന്ന വഴി തന്നേയാണ് ടൂറിസം പദ്ധതിയിലും കവാടമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇവിടെ നിന്നും 400 മീറ്റര്‍ വടക്കോട്ടാണ് പദ്ധതി നടപ്പിലാക്കുക. പാര്‍ക്ക്, കളിസ്ഥലം, പവലിയന്‍, കുളിക്കുന്നതാനി പ്രത്യക സ്ഥലം, പോലിസ് ഔട്ട് പോസ്റ്റ്, റസ്റ്റോറന്റ്, സൌന്ദര്യവല്‍ക്കരണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഒരു വര്‍ഷം കൊണ്ട് ബീച്ച് വികസന പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കെ കെ കാര്‍ത്യായനി, ഹാര്‍ബര്‍ എഞ്ചിനീയര്‍ കോയ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.