അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ മദ്യപിച്ച് യുവാവ് ഓടിച്ച കാര്‍ ടെംമ്പോ ട്രാവലറടിച്ചു. അപകടം കണ്ട് ഓടികൂടിയ നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയതോടെ ഇയാള്‍ ടെംമ്പോ ട്രാവലര്‍ ഡ്രൈവര്‍ക്ക് 2000 രൂപ നല്‍കി തടിയൂരി. രാവിലെ 11.15 ഓടെ മണത്തല മുല്ലത്തറയില്‍ വെച്ചാണ് അപകടം. ഇതേ സമയം കാറില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള കുടംബവും ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ കാറില്‍ നിന്നിറങ്ങിയ ഇയാള്‍ ആദ്യം തുക നല്‍കാന്‍ തയ്യാറായില്ല. നാട്ടുകാര്‍ തടിച്ചു കൂടി 1500 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെ 2000 രൂപ നല്‍കി ഇയാള്‍ കാറോടിച്ചു പോകുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.