പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ തീരമേഖലയില്‍ ഏറെ ജലക്ഷാമം നേരിടുന്ന പ്രദേശമായ കൂരിക്കാട്ടേയ്ക്ക് ശുദ്ധജലം എത്തിക്കുന്നതിന് ജനകീയ ജലപദ്ധതിക്ക് തുടക്കമായി. ജനങ്ങളുടെ മുന്‍കയ്യിലാണ് പദ്ധതി. ഏഴാം വാര്‍ഡിലെ ആത്തട്ട്പറമ്പില്‍ സൗജന്യമായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയില്‍ ജലസംഭരണി നിര്‍മ്മിച്ച് പത്താം വാര്‍ഡിലെ കൂരിക്കാട് മേഖലയിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി.
കൂരിക്കാട് ജലോത്സവ കമ്മിറ്റിയുടെയും എന്‍.ആര്‍.ഐ. തൃശ്ശൂര്‍ കള്‍ച്ചറല്‍ വിങ്ങിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കടവില്‍ പാറന്റെ സ്മരണയ്ക്കായി നല്‍കുന്ന സൗജന്യഭൂമിയുടെ രേഖ അദ്ദേഹത്തിന്റെ മകന്‍ കെ.പി. ബാലന്‍, പി.എ. മാധവന്‍ എം.എല്‍.എ.യ്ക്ക് കൈമാറി. പദ്ധതിയുടെ നിര്‍മ്മാണത്തിനായി രേഖ ജിയോളജിസ്റ്റ് ഡോ. പി. മുഹമ്മദ് റഫീക്ക് ഏറ്റുവാങ്ങി. ടൂര്‍ഫെഡ് എംഡി പി.എസ്. രാജീവ്, അബ്ദുട്ടി കൈതമുക്ക്, പി.കെ. രാജന്‍, ഏ.ടി. ആന്റോ , വി.എം. മുഹമ്മദ് ഗസാലി, അസ്‌കര്‍ അലി തങ്ങള്‍, പി.കെ. താജുദ്ദീന്‍, ഷഗീല ധര്‍മ്മരാജ്, ശോഭ രഞ്ജിത്ത്, പി.എന്‍. ദേവകി, എ.കെ. സജിത, നിസാര്‍ മരതയൂര്‍, ടി.കെ. കുമാരന്‍, അബൂബക്കര്‍ കൂരിക്കാട്, ഷാജി പുറത്താള എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.