പേജുകള്‍‌

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

കക്കാവര്‍ഗ കൃഷി: മലയാളി ശാസ്ത്ര സംഘത്തിന് ദേശീയ ഗ്രൂപ്പ് പുരസ്ക്കാരം

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്:
കല്ലുമ്മക്കായ്, കായല്‍മുരിങ്ങ, കക്ക തുടങ്ങിയ കൃഷിയില്‍ സാങ്കേതിക പരിശീലനം നല്‍കിയ ചാവക്കാട്ടുകാരനായ ശാസ്ത്രജ്ഞന്‍ അടങ്ങുന്ന സംഘത്തിന് ദേശീയ ഗ്രൂപ്പ് പുരസ്ക്കാരം. കൊച്ചി കേന്ദ്ര സമുദ്രമല്‍സ്യഗവേഷണ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ചാവക്കാട് മടേകടവ് തറമ്മല്‍ വീട്ടില്‍ ഡോ.ടി എസ് വേലായുധന്‍ അടങ്ങുന്ന സംഘത്തിനാണ് ഡോ. ടി വി ആര്‍ പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പിള്ള അക്വാ കള്‍ച്ചര്‍ ഗ്രൂപ്പ് പുരസ്ക്കാരം ലഭിച്ചത്.
 തീരമേഖലയിലെ ഓരുവെള്ളത്തില്‍ കല്ലുമ്മക്കായ്, കായല്‍മുരിങ്ങ, കക്ക എന്നിവയെ വളര്‍ത്താനുള്ള പരിശീലനവും ഇവ സംസ്ക്കാരിക്കാനും വിപണിയിലെത്തിക്കാനുമുള്ള സാങ്കേതിക വിദ്യയും നല്‍കിയതിനാണ് പുരസ്ക്കാരം. മൊളസ്കന്‍ വിഭാഗം തലവന്‍ ഡോ. സുനില്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ വേലായുധനടങ്ങുന്ന ആറംഗ ശാസ്ത്ര സംഘത്തിന് ചെന്നൈയില്‍ നടന്ന അക്വാകള്‍ച്ചര്‍ സിമ്പോസിയത്തില്‍ ഐ.സി.എ.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മീനാ കുമാരി പുരസ്ക്കാരം സമ്മാനിച്ചു. 1996 ല്‍ ചേറ്റുവ കായലില്‍ കല്ലുമക്കായ്, മുരിങ്ങ കൃഷിയിറക്കി വിളവെടുപ്പിന്റെ നൂറുമേനി കൊയ്താണ് ഡോ. വേലായുധന്‍ ആദ്യമായി ഈ രംഗത്തേക്ക് പ്രവേശിച്ചത്. ലോകത്തില്‍ ആദ്യമായി കറുത്ത മുത്തുചിപ്പികളെ ഉല്‍പാദിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാറിന്റെ ഐ.സി.എ.ആര്‍ പുരസ്ക്കാരം ലഭിച്ച ശാസ്ത്രസംഘത്തിലെ അംഗമായ ഈ ശാസ്ത്രജ്ഞന് 1985 ല്‍ കാനഡയില്‍ ഡല്‍ഹൌസി യൂണിവേഴ്സിറ്റിയില്‍ നിന്നും ഐ.സി.എ.ആറിന്റെയും എഫ്.എ.ഒയുടെയും ഫെലോഷിപ്പ് പ്രകാരം നല്ലയിനം മുത്തുചിപ്പികളെ ശാസ്ത്രീയമായി ഉല്‍പാദിപ്പിക്കാനുള്ള പരിശീലനവും ലഭിച്ചിരുന്നു. മുത്തുചിപ്പിയില്‍ മുത്തുണ്ടാക്കുന്ന അന്തര്‍ദേശീയ ശാസ്ത്ര സംഘത്തിലെ അംഗം കൂടിയാണ് വേലായുധന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.