അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: പാലിയേക്കര ടോള്‍ പ്ളാസയിലേക്ക് ബി.ജെ.പി മാര്‍ച്ചിനു നേരെ പോലിസ് അകാരണമായി ലാത്തിചാര്‍ജ് നടത്തിയെന്നാരോപിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ തീരദേശ മേഖലയില്‍ ഭാഗികം. ചാവക്കാട് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ പലതും നിരത്തിലിറങ്ങി. ഗ്രാമീണ മേഖലകളില്‍ പലയിടത്തും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ചാവക്കാട് നഗരത്തില്‍ രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതേ സമയം ഇതു വഴി വന്ന കെ.എസ്.ആര്‍.ടി.സി ബസുകളും വിവാഹ പാര്‍ട്ടികളുടേതടക്കമുള്ള വാഹനങ്ങളും പ്രകടനക്കാര്‍ തടഞ്ഞങ്കിലും വാഹനങ്ങളെ പോലിസ് കടത്തിവിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.