പേജുകള്‍‌

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ അനധികൃത കെട്ടിട നിര്‍മാണം തകൃതി. കടപ്പുറം അഞ്ചങ്ങാടി ജുമാഅത്ത് പള്ളിക്ക് വടക്കു ഭാഗത്താണ് അനധികൃത കെട്ടിട നിര്‍മാണം തകൃതിയായി നടക്കുന്നത്. പഞ്ചായത്ത് നിയമം ലംഘിച്ച് കെട്ടിടം നിര്‍മിക്കുന്നതിനെതിരെ എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മറ്റി കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ സെക്രട്ടറി പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
 തുടര്‍ന്ന് എഞ്ചിനീയര്‍ നടത്തിയ അന്വേഷണത്തില്‍ കെട്ടിടം നിര്‍മിക്കുന്നത് അനധികൃതമായാണെന്നും ആയതിനാല്‍ കെട്ടിട നിര്‍മാണം തടയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിക്ക് മറുപടിയും നല്‍കി. എന്നാല്‍ അനധികൃതായി നടക്കുന്ന കെട്ടിട നിര്‍മാണം തടയാന്‍ സെക്രട്ടറി ഇതുവരെ തയ്യാറായിട്ടില്ല. കെട്ടിടം നിര്‍മിക്കുന്നവരുമായുള്ള അവിഹിത ബന്ധം മൂലമാണ് സെക്രട്ടറി കെട്ടിട നിര്‍മാണം തടയാത്തതെന്ന ആരോപണം ശക്തമായിട്ടുണ്ട്. പഞ്ചായത്തിന്റെ നുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് സെക്രട്ടറി പറഞ്ഞു. നേരത്തെ കടപ്പുറം മൂസാറോഡില്‍ തീരദേശ നിയമം ലംഘിച്ച് പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ തന്നെ കെട്ടിടം പുനഃനിര്‍മിച്ചത് എസ്.ഡി.പി.ഐ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.