അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കേന്ദ്ര ബജറ്റില്‍ ഈ വര്‍ഷം തുക വകയിരുത്തി കടപ്പുറം പഞ്ചായത്തിലെ കരിങ്കല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി.സി.ചാക്കോ എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രണ്ടേമൂക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കരിങ്കല്‍ ഭിത്തിയുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.
അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചണ്ണപ്പടി ഭാഗത്തെ കരിങ്കല്‍ഭിത്തി നിര്‍മാണവും ഇതോടനുബന്ധിച്ച് നടത്തും. കരിങ്കല്‍ഭിത്തി നിര്‍മാണത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് കിട്ടാന്‍ സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും എം.പി പറഞ്ഞു. പി എ മാധവന്‍ എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം, സി മുസ്താക്കലി, ആര്‍ കെ ഇസ്മായില്‍, കെ വി ഷാനവാസ്, കെ കെ കാര്‍ത്യായനി, പി കെ ജമാലുദ്ദീന്‍, പി എ സിദ്ദി, ടി കെ മുബാറക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.