പേജുകള്‍‌

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

ചാവക്കാട്ട് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം; അഡീഷനല്‍ എസ്.ഐക്കടക്കം ഏഴു പേര്‍ക്ക് പരിക്ക്

അഡീഷനല്‍ എസ്.ഐ സി.പി.എമ്മുകാര്‍ ചവിട്ടി വീഴ്ത്തി മര്‍ദിച്ചു
അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: വിശ്വനാഥക്ഷേത്രേല്‍സവത്തിനിടെ സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം. അഡീഷനല്‍ എസ്.ഐക്കടക്കം ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുമായി ആശുപത്രിയില്‍ എത്തിയ സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവിടെയും ഏറ്റുമുട്ടി. ആശുപത്രി വളപ്പില്‍ അഡീഷനല്‍ എസ്.ഐ ജനാര്‍ദനനെ ചവിട്ടി വീഴ്ത്തി മര്‍ദിച്ചു.
 ആര്‍.എസ്.എസ് പ്രവര്‍ത്തകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അഡീഷനല്‍ എസ്.ഐക്ക് മര്‍ദനമേറ്റത്. അഡീഷനല്‍ എസ്.ഐ ചവിട്ടു വീഴ്ത്തിയ സി.പി.എം സംഘം പിന്നീട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേല്‍പ്പിച്ചു. വിശ്വനാഥ ക്ഷേത്രത്തിനു മുന്നില്‍ ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം. ആദ്യ സംഘട്ടനം നടന്നത്. ഈ സംഘട്ടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ തിരുവത്ര കാഞ്ഞിരപറമ്പില്‍ നിഥിന്‍ (23), തിരുവത്ര കാഞ്ഞിരപറമ്പില്‍ പ്രദീപ് (24), മണത്തല അയിനപ്പുള്ളി കടയന്‍മാര്‍ അരുണ്‍കുമാര്‍ (21), സി.പി.എം പ്രവര്‍ത്തകരായ കോട്ടപ്പുറം ചാലില്‍ ഹസന്‍ (25), കോട്ടപ്പുറം നായരുപുരക്കല്‍ വിബിന്‍ (19), കോട്ടപ്പുറം കറുത്താക്ക സിയാദ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സി.പി.എം പ്രവര്‍ത്തകരെ മുതുവുട്ടുര്‍ രാജാ ആശുപത്രിയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഗുരുവായൂര്‍ കൈരളി ആശുപത്രിയിലുംപ്രവേശിപ്പിച്ചു. പരിക്കേറ്റ ആര്‍.എസ്.എസുകാരെ കാണാന്‍ ആശുപത്രി തെറ്റിയെത്തിയ തിരുവത്ര മാടത്തിങ്കല്‍ രവീഷി(27)നെ സി.പി.എമ്മുകാര്‍ ഇവിടെ വെച്ച് മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് അഡീഷനല്‍ എസ്.ഐക്ക് മര്‍ദനമേറ്റത്. മുഖത്തും പുറത്തും പരിക്കേറ്റ അഡീഷനല്‍ എസ്.ഐയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.