അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: നിയോജക മണ്ഡലത്തില്‍ നടക്കുന്ന മുഴുവന്‍ സമര വേദികളും സന്ദര്‍ശിക്കലല്ല ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എയുടെ പണിയെന്ന് സി.പി.എം ഏരിയ കമ്മറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമത്തിന് ജനകീയ പിന്തുണ ലഭിച്ചു കൊണ്ടിരിക്കെ എം.എല്‍.എ സമര പന്തല്‍ സന്ദര്‍ശിക്കാത്തതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കള്‍.