പേജുകള്‍‌

2012, നവംബർ 20, ചൊവ്വാഴ്ച

ഇസ്രയേല്‍ അതിക്രമത്തിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രകടനം

കെ എം അക് ബര്‍
ചാവക്കാട്: ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ചാവക്കാട് വടക്കെ ബൈപാസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ നാസര്‍ ചാവക്കാട് സംസാരിച്ചു. കെ ബി ഷാഫി, ബി ടി സലാഹുദ്ദീന്‍, മഷ്ഹൂദ്, ഹലീല്, അഷറഫ് പുന്ന നേതൃത്വം നല്കി. നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. 

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.