പേജുകള്‍‌

2012, നവംബർ 26, തിങ്കളാഴ്‌ച

ബി.പി.എല്‍ ലിസ്റ്റില്‍ നായാടി കുടുംബങ്ങള്‍ ഉള്‍പ്പെട്ടില്ല; പ്രതിഷേധം ശക്തം

കെ എം അക് ബര്‍
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പുറത്തിറക്കിയ ബി.പി.എല്‍ ലിസ്റ്റില്‍ വാര്‍ഡിലെ നായാടി കോളനിയിലെ 21 കുടുംബങ്ങളും ഉള്‍പ്പെട്ടില്ല. പ്രതിഷേധം ശക്തമായി. 2009 ല്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് വാര്‍ഡില്‍ 246 കുടുംബങ്ങള്‍ ഉള്‍പ്പെട്ട ബി.പി.എല്‍ ലിസ്റ്റ് പുറത്തിറക്കിയത്.


നായാടി കോളനിയിലെ മൂന്ന് കുടുംബങ്ങള്‍ക്ക് എ.പി.എല്‍ കാര്‍ഡ് നല്‍ കിയത് വിവാദമായതിന് പിന്നാലെയാണ് നായാടി കോളനിയിലെ കുടുംബങ്ങളെ ഒഴിവാക്കി ബി.പി.എല്‍ ലിസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. അകലാട് നായാടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ബി.പി.എല്‍ പട്ടിക പുറത്തിറക്കണമെന്നും ഇതിനായി പഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി ഇടപെടണമെന്നും കേരള ദേശീയ വേദി നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് കെ ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം കോഞ്ചാടത്ത് അധ്യക്ഷത വഹിച്ചു. രാജീവ് അഞ്ചിങ്ങല്‍ ,ഉമ്മര്‍ വീക്ഷണം, കെ അബ്ദുള്‍ കബീര്‍, കെ ജാഫര്‍, എം ടി ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.