പേജുകള്‍‌

2012, നവംബർ 13, ചൊവ്വാഴ്ച

ബ്ളാങ്ങാട് ബീച്ചില്‍ മോഷണം

കെ എം അക് ബര്‍

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ മത്സ്യതൊഴിലാളികള്‍ താമസിക്കുന്ന ആറ് മുറികളില്‍ മോഷണം. മൂന്നു മുറികളില്‍ നിന്നായി നാല്‍ പ്പതിനായിരം രൂപയും ഒന്‍പത് മൊബൈല്‍ ഫോണും കവര്‍ന്നു.

ബ്ളാങ്ങാട് രാമി അഭിമന്യൂ, ചാലില്‍ അഷ്ക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വാടകമുറികളിലാണ് കവര്‍ച്ച നടന്നത്.പുല്ലുവിള സ്വദേശി അന്തോണിയും സഹതൊഴിലാളികളും താമസിക്കുന്ന മുറിയില്‍ നിന്ന് 5,000 രൂപ, അഞ്ച് മൊബൈല്‍ ഫോണ്‍, പുല്ലുവിള സ്വദേശി ആഡ്രോണിയും സഹതൊഴിലാളികളും താമസിക്കുന്ന മുറിയില്‍ നിന്ന് 30,000 രൂപ, നാല് മൊബൈല്‍ ഫോണ്‍, പുല്ലുവിള സ്വദേശി ദാസനും സഹതൊഴിലാളികളും താമസിക്കുന്ന മുറിയില്‍ നിന്ന് 5000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

മുറികള്‍ അടച്ചിട്ട് മത്സ്യതൊഴിലാളികള്‍ ജോലിക്ക് പോയതായിരുന്നു. എല്ലാ മുറികളിലും സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. എസ്.ഐ എം കെ ഷാജി, അഡീഷനല്‍ എസ്.ഐ വി ഐ സഗീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികള്‍ തിരിച്ചെത്തിയാലേ മറ്റു മൂന്ന് മുറികളില്‍ നിന്നുള്ള മോഷണ വിവരം അറിയാനാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.