പേജുകള്‍‌

2012, നവംബർ 25, ഞായറാഴ്‌ച

കടപ്പുറത്തെ മാടമ്പിമാരുടെ ചൂഷണത്തില്‍ നിന്നും മല്‍ സ്യ തൊഴിലാളികളെ രക്ഷിച്ചത് സഹകരണ സംഘങ്ങള്‍: കോടിയേരി ബാലകൃഷ്ണന്‍


കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറത്തെ മാടമ്പിമാരുടെ ചൂഷണത്തില്‍ നിന്നും മല്‍സ്യ തൊഴിലാളികളെ രക്ഷിച്ചത് മല്‍സ്യ മേഖലയിലെ സഹകരണ സംഘങ്ങളാണെന്ന് പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കടപ്പുറം-മണത്തല മല്‍സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കടുത്ത ചൂഷണത്തിന് വിധേയമാകുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും മല്‍സ്യതൊഴിലാളികള്‍ക്ക് നല്‍കണമെന്നും മല്‍സ്യത്തൊഴിലാളി മേഖലയില്‍ സമഗ്രപുരോഗതിക്ക് സര്‍ക്കാര്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. എന്‍ വി സോമന്‍, വി വി ശശീന്ദ്രന്‍, ഷീജാ പ്രശാന്ത്, ഫാത്തിമ ഹനീഫ, എം കൃഷ്ണദാസ്, കെ കെ സുധീരന്‍, പി ആര്‍ കറപ്പന്‍, കെ എ കറപ്പന്‍, പി എ ഷാഹുല്‍ ഹമീദ്, പി കെ സെയ്താലിക്കുട്ടി, ടി എം ഹനീഫ, പി ഗീത, കെ ആര്‍ ഗോപാലകൃഷ്ണന്‍, കെ നളിനി മേനോന്‍ എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.