പേജുകള്‍‌

2012, നവംബർ 29, വ്യാഴാഴ്‌ച

ഭക്തിലയം ദഫ് താളം; ആദ്യ സ്ഥാനം ആതിഥേയര്‍ക്ക്

 കെ എം അക് ബര്‍
കടപ്പുറം: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്നേഹത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്നേഹത്തേയും മദീനാ വാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു.
നാഥനായ ദൈവത്തിന് സ്തുതി പാടിയാണ് ഓരോ സംഘത്തിന്റെയും ദഫ്മുട്ട് മല്‍ സരം ആരംഭിച്ചത്. വീറും വാശിയും നിറഞ്ഞ ദഫ്മുട്ട് മല്‍ സരം പതിഞ്ഞ താളത്തില്‍ തുടങ്ങി ദ്രുത താളത്തില്‍ അവസാനിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്നും കരഘോഷമുയര്‍ന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഷഹീറിന്റെ നേതൃത്വത്തിലുള്ള കടപ്പുറം ജി.വി.എച്ച്.എസ് സ്കൂളാണ് ആദ്യമെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.