പേജുകള്‍‌

2012, നവംബർ 29, വ്യാഴാഴ്‌ച

കലകളുടെ കളിയാട്ടത്തിന് കടപ്പുറത്ത് ഇന്ന് കൊടിയിറക്കം എല്‍.എഫ് മമ്മിയൂര്‍ കുതിപ്പ് തുടരുന്നു

കെ എം അക് ബര്‍
ചാവക്കാട്: കലകളുടെ കളിയാട്ടത്തിന് കടപ്പുറത്ത് ഇന്ന് കൊടിയിറങ്ങും. കടപ്പുറത്തിന് ഉല്‍സവഛായ പകര്‍ന്ന് കലോല്‍സവം മൂന്നാം നാള്‍ പിന്നിടുമ്പോള്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂര്‍ 325 പോയന്റ് നേടി കുതിപ്പ് തുടരുകയാണ്. 283 പോയന്റ് നേടി ഫോക്കസ് ഐ.എച്ച്.എസ്.എസ് തൊട്ടാപ്പ് രണ്ടും 280 പോയന്റുമായി വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ്.എസ് മൂന്നും സ്ഥാനത്തുണ്ട്.


മൂന്നാം ദിനം വേദി രണ്ടില്‍ മണവാട്ടിമാരും തോഴികളും ഇശലുകള്‍കൊണ്ട് പുളകം ചാര്‍ത്തിയപ്പോള്‍ സാക്ഷികളാകാന്‍ സദസ്സ് നിറഞ്ഞു കവിഞ്ഞു. നാടോടിനൃത്ത മല്‍സരവേദിയിലും കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു. വേദി അഞ്ചില്‍ അരങ്ങേറിയ മോണോആക്ട്, മിമിക്രി എന്നിവ ആസ്വദിക്കാനും സദസ്സ് തിങ്ങി നിറഞ്ഞിരുന്നു. വട്ടപ്പാട്ട്, കോല്‍ക്കളി, അറബനമുട്ട്, ദഫ്മുട്ട് എന്നിവയായിരുന്നു മൂന്നാം ദിനത്തിലെ പ്രധാന ആകര്‍ഷണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.