പേജുകള്‍‌

2012, നവംബർ 17, ശനിയാഴ്‌ച

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം 27ന് ചര്‍ച്ചക്കെടുക്കും

കെ എം അക് ബര്‍
ചാവക്കാട്: ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ഈ മാസം 27ന് ചര്‍ച്ചക്കെടുക്കും. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി.


ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ് 'എ' ഗ്രൂപ്പും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്നാണ് മുസ്ലിം ലീഗ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. മുസ്ലിം ലീഗ് അംഗങ്ങളായ പി എം മുജീബ്, ഫൌസിയ ഇഖ്ബാല്, ടി എ ആയിഷ, ജയന്‍ അയ്യോട്ട് എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് അംഗം സുനിത ബാലനും അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നു. 

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങളുള്ളതിനാല്‍ അഞ്ചു പേര്‍ ഒപ്പിട്ടു നല്‍കിയാലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുയുള്ളൂ. തങ്ങള്‍ക്ക് നാല് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ പ്പെട്ട വനിതാ അംഗത്തെ മുസ്ലിം ലീഗ് കൂടെ നിര്‍ത്തുകയായിരുന്നു. ആകെ 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറും മുസ്ലിം ലീഗിന് നാലും സി.പി.എമ്മിന് മൂന്നും അംഗങ്ങളാണുള്ളത്. 

എന്നാല്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് അംഗങ്ങള്‍ നല്‍ കിയ അവിശ്വാസ പ്രമേയം പിന്തുണച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രതിഷേധമുയരുമെന്നും അത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടക്കുമെന്നും സി.പി.എം ഏരിയ കമ്മിറ്റി നേരത്തെ വിലയിരുത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.