പേജുകള്‍‌

2012, നവംബർ 17, ശനിയാഴ്‌ച

കൊറിയന്‍ ആയോധനകലയായ തയ്ക്വോന്‍ഡോയില്‍ വിസ്മയമായി ചാവക്കാട് സ്വദേശി ജാന്‍ഷര്‍


കെ എം അക് ബര്‍
ചാവക്കാട്: കൊറിയന്‍ ആയോധനകലയായ തയ്ക്വോന്‍ഡോയില്‍ വിസ്മയമാവുകയാണ് കടപ്പുറം വട്ടേക്കാട് അറക്കല്‍ മൂസ-വഹീദ ദമ്പതികളുടെ മകന്‍ ജാന്‍ഷര്‍. നാലു മാസം മുന്‍പ് മാത്രം തയ്ക്വോന്‍ഡോ അഭ്യസിച്ചു തുടങ്ങിയ ജാന്‍ഷര്‍ കോട്ടയത്ത് നടന്ന സംസ്ഥാന പൈക്ക ചാംപ്യന്‍ഷിപ്പില്‍ 68 കിലോ ഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി തന്റെ മികവു തെളിയിച്ചു കഴിഞ്ഞു.

അസാമാന്യ മെയ്വഴക്കവും ആത്മസമര്‍പ്പണവും കൈമുതലാക്കി മല്‍ സരിക്കാനിറങ്ങുന്ന ജാന്‍ഷര്‍ ചെന്ത്രാപ്പിന്നി എസ്.എന്‍ വിദ്യാഭവനില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. ദേശീയ റഫറിയും തൃശൂര്‍ ജില്ലാ തയ്ക്വോന്‍ഡോ ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാനുമായ ജലാലുദ്ദീന്‍ അഞ്ചങ്ങാടിയുടെ കീഴില്‍ സ്പാറിങ് തയ്ക്വോന്‍ഡോ കൊറിയന്‍ മാര്‍ഷല്‍ അക്കാഡമിയില്‍ അഭ്യാസച്ചുവടുകള്‍ പരിശീലിക്കുന്ന ഈ ജാന്‍ഷര്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ദേശീയ പൈക്ക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടം ആവര്‍ത്തിക്കാനുള്ള പരിശീലനത്തിലാണ്. 

സ്കൂള്‍, കോളെജ്, എന്‍ജിനീയറിങ്, മെഡിസിന്‍, സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുകള്‍ക്ക് ഗ്രേസ് മാര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ ജോലി സംവരണവുമുള്ള തയ്ക്വോന്‍ഡോയില്‍ മികവു വളര്‍ത്തിയെടുക്കാന്‍ തന്നെയാണ് ജാന്‍ഷന്റെ തീരുമാനം. അങ്ങനെ അടിതടയുടെ ലോകത്ത് നാളെയുടെ താരമാവാനുള്ള കഠിന പ്രയത്നത്തിലാണ് ജാന്‍ഷര്‍ എന്ന പ്രതിഭ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.