പേജുകള്‍‌

2012, നവംബർ 30, വെള്ളിയാഴ്‌ച

ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു


പാവറട്ടി: ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. പാവറട്ടി പുതുമനശേരി സര്‍സയ്യിദ്‌ ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനാണ് ആറരവയസ് പ്രായമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. നിലമ്പൂര്‍ എടക്കര സ്വദേശി കാരാടന്‍ വീട്ടില്‍ അബ്ദുള്‍ റഫീക്കി(35)നെയാണ് ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷ്, പാവറട്ടി എസ്ഐ എം.കെ. രമേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റു ചെയ്തത്.


കഴിഞ്ഞ ചൊവ്വാഴ്ച വിദ്യാലയത്തില്‍നിന്നും കുട്ടികളുമായി വിനോദയാത്ര പോയിരുന്നു. സംഘത്തില്‍ ഈ വിദ്യാര്‍ഥിനിയും ഉണ്ടായിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് അസ്വസ്ഥത അനുഭവപ്പെടുന്ന വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ശാരീരിക പീഡനം നടന്നതായും ആന്തരികാവയവങ്ങളില്‍ മുറിവ് പറ്റിയതായും കണ്െടത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

1 അഭിപ്രായം:

  1. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കേണ്ടത് സ്കൂള്‍ മനെജുമെന്റ്റ് ആണ്. പക്ഷെ വളരെ ദയനീയമായ തീരുമാനമാണ് മനെജുമെന്റ്റ് സ്വീകരിച്ചതായി അറിയുന്നത്. ഒതുതീര്‍പ്പ്... ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. പൊതു ജനങ്ങള്‍ രംഗതിരങ്ങണം...

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.