പേജുകള്‍‌

2012, നവംബർ 10, ശനിയാഴ്‌ച

ചാവക്കാട് ഗതാഗതം പരിഷ്കരണം; 14 മുതല്‍ ഒരു മാസം പരീക്ഷണ ഓട്ടം


ചാവക്കാട്: ടൌണിലും പരിസരസ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് നിത്യസംഭവമായതിനെത്തുടര്‍ന്ന് ട്രാഫിക് സംവിധാനം പരിഷ്കരിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. 14 മുതല്‍ നടപ്പാക്കുന്ന പുതിയ സംവിധാനം ഒരുമാസം പരീക്ഷിക്കും. തുടര്‍ന്ന ്യോഗം ചേര്‍ന്ന് അപാകതകള്‍ പരിഹരിക്കുന്നതിനും തീരുമാനമായി.
ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി ഏനാമാവ് റോഡിലെ മുഴുവന്‍ വഴിയോര കച്ചവടക്കാരെ മറ്റും ഏനാമാവ് റോഡുവഴി കിഴക്കോട്ട് വലിയവാഹനങ്ങള്‍ പോകുന്നത് നിരോധിക്കും. പുതുപൊന്നാനി, മുനക്കകടവ് ഭാഗത്തുനിന്ന് ചാവക്കാട്ടേക്ക് വരുന്ന ബസുകളില്‍ സര്‍വീസിന് സമയകുറവുള്ള ആറു ബസുകള്‍ക്ക് ചേറ്റുവ റോഡുവഴി സ്റ്റാന്‍ഡില്‍ കയറാം. മറ്റുള്ളവ വടക്കേ ബൈപാസ് വഴി സ്റാന്‍ഡില്‍ കയറണം. ഏനാമാവ് റോഡുവഴി വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണുണ്െടങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് രണ്ടുഭാഗത്തേക്കും ഓടാം. എന്നാല്‍ റോഡരികില്‍ പാര്‍ക്കു ചെയ്യുന്നത് കര്‍ശനമായി തടയും. 

മുല്ലത്തറ കവല, വടക്കേ ബൈപാസ് കവല എന്നിവിടങ്ങളില്‍നിന്ന് ബസില്‍ യാത്രക്കാരെ കയറ്റുന്നത് നിരോധിച്ചു. മിനിസിവില്‍ സ്റ്റേഷന്റെ മുന്നില്‍ സ്റ്റോപ്പ് അനുവദിച്ചു. മുല്ലത്തറയില്‍ പോലീസിനെ വിന്യസിപ്പിക്കും. ചാവക്കാട് പോസ്റ്റ് ഓഫീസിനു സമീപത്ത് യാത്രക്കാരെ കയറ്റിയിറക്കുന്നത് അവസാനിപ്പിക്കും. ബസുകള്‍ സ്റാന്‍ഡില്‍ കയറി യാത്രക്കാരെ കയറ്റിയിറക്ക് നടത്തണം. 

ഓട്ടോറിക്ഷകള്‍ക്ക് ടൌണില്‍ പുതിയ പാര്‍ക്കിംഗ് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവയ്ക്കും. ബീച്ച് റോഡില്‍ ടൌണ്‍ പള്ളിഗേറ്റ് മുതല്‍ ഹിറവരെ ഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാം. അതിനപ്പുറത്ത് പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു. ട്രാഫിക് ഐലന്‍ഡിനു സമീപം ഏനാമാവ് റോഡിലെ ഓട്ടോറിക്ഷ പാര്‍ക്ക് പരിമിതപ്പെടുത്തും.മണത്തലപ്പള്ളി, നാഗയക്ഷി ക്ഷേത്രം എന്നിവിടങ്ങളിലെ ബസ് സ്റോപ്പുകള്‍ തുടരാനും മണത്തല പള്ളി, കാണംക്കോട് സ്കൂള്‍, എംആര്‍ആര്‍എം ഹൈസ്കൂള്‍, ആശുപത്രി റോഡ് എന്നിവിടങ്ങളില്‍ സീബ്രാ ലൈന്‍ ഉണ്ടാകും. എറണാകുളം, കൊടുങ്ങല്ലൂര്‍ മേഖലകളില്‍നിന്ന് വരുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് ടൌണില്‍ കയറാതെ വടക്കേ ബൈപ്പാസ് വഴി പോകാം. 

ഗതാഗത ക്രമീകരണ സമിതിയോഗം നഗരസഭാധ്യക്ഷ എ.കെ. സതീരത്നം ഉദ്ഘാടനം ചെയ്തു. ചാവക്കാട് സിഐ കെ. സുദര്‍ശന്‍ അധ്യക്ഷനായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.