പേജുകള്‍‌

2012, നവംബർ 11, ഞായറാഴ്‌ച

ദേവസ്വം ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം വേണം: അഡ്വ. ബിന്ദു കൃഷ്ണ


        കെ എം അക് ബര്‍
ഗുരുവായൂര്‍: ദേവസ്വം ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (ജി.എസ്.ടി.യു) സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അധ്യാപികമാര്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടണമെന്നും കേരളത്തില്‍ അധ്യാപക സമൂഹത്തിന് ശാന്തി നല്കിയത് യു.ഡി.എഫ് സര്‍ക്കാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന ചെയര്‍പേഴ്സണ്‍ ആര്‍ പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, കെ സരോജിനി, സി എ ഗിരിജ, എം സലാഹുദ്ദീന്‍, കുന്നം കളം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സാറാമ മാത്തപ്പന്‍, കെ കെ കാര്‍ത്യായനി, കെ പി എ റഷീദ്, കെ സി രാജന്‍, ഇ കെ സോമന്‍, പ്രൊഫ. പി കെ ശാന്തകുമാരി, സുരേഷ് കെ മഠത്തില്, സി എസ് അബ്ദുള്‍ ഹഖ്, ഉഷാകുമാരി, മധുസൂദനന്‍, ടി വി സരിത, കെ എസ് ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.