പേജുകള്‍‌

2012, നവംബർ 27, ചൊവ്വാഴ്ച

ദേശീയപാത 17 ല്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചു

കെ എം അക് ബര്‍
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17 ലെ കുഴിയില്‍ ചാടുന്നത് ഒഴിവാക്കുന്നതിനിടെ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചു. രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്.


അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ പുതുശേരി മേക്കാട്ടുകുളം ജോസ് (49), എതിരെ വന്ന കാറിലെ കളത്തില്‍ മുരളി (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകീട്ട് നാലോടെ ചേറ്റുവ പാലത്തിനടുത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ അടിയന്തിയ ചികില്‍സക്ക് വിധേയരാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.