പേജുകള്‍‌

2012, നവംബർ 20, ചൊവ്വാഴ്ച

ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റെ മകള്‍ ആതിര വിവാഹിതയായി



ഗുരുവായൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ലളിതാംബികയുടെയും മകള്‍ ആതിരയും തിരുവനന്തപുരം മണക്കാട് തോട്ടം തുഷാരയില്‍ എം. തുളസീധരന്റെയും പി.എന്‍. വിജയലക്ഷ്മിയുടെയും മകന്‍ സന്ദീപും വിവാഹിതരായി.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി.എന്‍. ബാലകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, കെ.ബാബു, പി.കെ.അബ്ദുറബ്, കെ.പി. മോഹനന്‍, പി.കെ.ജയലക്ഷ്മി, മഞ്ഞളാംകുഴി അലി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, സിനിമ നടന്‍മാരായ സുരേഷ് ഗോപി, ജയറാം, സംവിധായകന്‍ ഷാജി കൈലാസ്, പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ഗോകുലം ഗോപാലന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.