പേജുകള്‍‌

2012, നവംബർ 17, ശനിയാഴ്‌ച

ലഹരി വിരുദ്ധ ബോധവല്ക്കരണവുമായി ജനമൈത്രി പോലിസ് രംഗത്ത്


കെ എം അക് ബര്‍
ചാവക്കട്: ലഹരി വിരുദ്ധ ബോധവല്ക്കരണവുമായി ജനമൈത്രി പോലിസ് രംഗത്ത്. ഇതിന്റെ ഭാഗമായി എടക്കഴിയൂര്‍ ബീച്ചില്‍ ലഹരി വിരുദ്ധ ബോധവല്‍ ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു.


തഹസില്‍ ദാര്‍ വി എ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഡോ. ജവഹര്‍ലാല്, എസ്.ഐമാരായ എം കെ ഷാജി, വി ഐ സഗീര്‍, ഒ ജെ ജോസഫ്, സൂരജ ഗണേശ്, അംഗങ്ങളായ എം കെ ഷംസുദ്ദീന്‍, സുരേന്ദ്രന്‍ സംസാരിച്ചു. 

തിരയില്‍ പ്പെട്ട പത്തോളം പേരെ രക്ഷപ്പെടുത്തിയ സി.പി.ഒമാര്‍ക്ക് ആദരം

എടക്കഴിയൂര്‍ പഞ്ചവടി വാ കടപ്പുറത്ത് പിതൃതര്‍പ്പണ ചടങ്ങിനെത്തി തിരയില്‍ പ്പെട്ട പത്തോളം പേരെ രക്ഷപ്പെടുത്തിയ സി.പി.ഒമാര്‍ക്ക് ആദരം. ചാവക്കാട് ജനമൈത്രി പോലിസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറിലാണ് ചാവക്കാട് പോലിസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ മാരായ പി യു ജാസ്മിന്‍, ടി എം സൈറാബാനു, സി.പി.ഒ മാരായ അബൂബക്കര്‍, ഗിരീഷ് എന്നിവര്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിച്ചത്. ഇക്കഴിഞ്ഞ ചെവ്വാഴ്ച പുലര്‍ച്ചെ പിതൃ ദര്‍പ്പണത്തിനെത്തിയവര്‍ കടലിലിറങ്ങി പിണ്ഡം മുങ്ങുന്നതിനിടെ അപ്രതീക്ഷിത തിരയില്‍ പ്പെട്ടവരെയാണ് സ്ഥലത്തുണ്ടായിരുന്ന സി.പി.ഒമാര്‍ രക്ഷപ്പെടുത്തിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.