പേജുകള്‍‌

2012, നവംബർ 27, ചൊവ്വാഴ്ച

ചാവക്കാട് വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു

കെ എം അക് ബര്‍
ചാവക്കാട്: വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ സംഘം ഡ്രൈവറെ മര്‍ദിച്ചു. ചാവക്കാട് അമൃത വിദ്യാലയം സ്കൂള്‍ ബസിലെ ഡ്രൈവര്‍ ഒരുമനയൂര്‍ തങ്ങള്‍പ്പടി പെരിങ്ങാട്ട് ഗിരിഷി(25)നാണ് പരിക്കേറ്റത്.


ഇന്നലെ മല്ലാട് സെന്ററില്‍ വെച്ചായിരുന്നു സംഭവം. ബസ് തടഞ്ഞു നിര്‍ത്തിയ മൂന്നംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി ബസില്‍ കയറി ഗിരീഷിനെ മര്‍ദിക്കുകയായിരുന്നു. ഡ്രൈവറെ മര്‍ദിക്കുന്നത് കണ്ട വിദ്യാര്‍ഥികള്‍ നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും ആക്രമി സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ഗിരീഷിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.