2011 ജൂലൈ 31, ഞായറാഴ്‌ച
സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രി നിലവാരത്തിലേക്ക് ചാവക്കാട് താലൂക്ക് ആസ്പത്രിയും
ചാവക്കാട്: സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രികളോട് കിടപിടിക്കുന്ന (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) നിലവാരത്തിലേക്ക് ചാവക്കാട് താലൂക്ക് ആസ്പത്രിയെ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി. സംസ്ഥാനത്ത് 14 ആസ്പത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍നിന്ന് തിരഞ്ഞെടുത്ത ഏക ആസ്പത്രിയാണ് ചാവക്കാട്ടേത്.
2011 ജൂലൈ 30, ശനിയാഴ്‌ച
തിരുവത്ര ബാങ്കില്‍ ആശ്വാസ് 2011
ചാവക്കാട്: തിരുവത്ര സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും കുടിശ്ശിക വരുത്തിയവര്‍ ആഗസ്ത് 15ന് മുമ്പ് മുഴുവനായും അടച്ചുതീര്‍ത്താല്‍ സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇളവ് നല്‍കും.
എന്‍.ആര്‍.ഐ. പ്രവാസി മീറ്റും എം.എല്‍.എ.മാര്‍ക്ക് സ്വീകരണവും
ഗുരുവായൂര്‍: ഗുരുവായൂര്‍ പ്രവാസി കൂട്ടായ്മയായ എന്‍.ആര്‍.ഐ. ഫോറത്തിന്റെ എന്‍.ആര്‍.ഐ. മീറ്റ് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നടന്‍ ജയറാം, എംഎല്‍എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, ഗീതാ ഗോപി, വി.ടി. ബല്‍റാം, പി.എ. മാധവന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുശതമാനം വിജയിച്ച ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും ബ്രഹ്മകുളം സെന്റ് തെരേസാസ് സ്‌കൂളിനെയും ചടങ്ങില്‍ അനുമോദിക്കും.
ട്രോളിങ് നിരോധനം അവസാനിക്കുന്നു: പ്രതീക്ഷയോടെ മല്‍സ്യത്തൊഴിലാളികള്‍
ചാവക്കാട്: ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഇതോടെ കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിലെ മല്‍സ്യബന്ധന ബോട്ടുകള്‍ കൊല്ലത്തേക്ക് പോകാനൊരുങ്ങി. 25ഓളം ബോട്ടുകളാണ് ആഗസ്ത് ഒന്നു മുതല്‍ കൊല്ലം കടലില്‍ മല്‍സ്യബന്ധനം നടത്തുക. പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ബോട്ടുകള്‍ പെയിന്റടിച്ചും മറ്റു അറ്റകുറ്റപണികള്‍ നടത്തിയും ഒരുക്കി കഴിഞ്ഞു.
പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി
ചാവക്കാട്: പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി. ഇനി ഒരു മാസം നീളുന്ന പ്രാര്‍ഥനയുടെ ദിനങ്ങള്‍. റമദാനിനു മുന്നോടിയായി പള്ളികള്‍ കഴുകി വെള്ളപൂശുന്നതിന്റെയും വീടുകള്‍ കഴുകി വൃത്തിയാക്കുന്നതിന്റെയും തിരക്കിലാണ് വിശ്വാസികള്‍. പ്രപഞ്ചനഥന്റെ കല്‍പന പ്രകാരം പകല്‍ നേരങ്ങളിലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു പ്രാര്‍ഥനകള്‍ നടത്തിയും വിശ്വാസികള്‍ റമദാന്‍ മാസം ധന്യമാക്കും.
ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു
പാവറട്ടി: പുതുമനശേരി ജുമാ മസ്ജിദില്‍ മഹല്ലിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. പുതുമനശേരി മഹല്ലിലുള്ളതും ഇതര മഹലിലുമുള്ള 600 ഓളം അര്‍ഹരായ വീടുകള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
2011 ജൂലൈ 29, വെള്ളിയാഴ്‌ച
Join MOHAMED YASEEN (MALAYALAMVARTHAKAL) on Qik
| |
| |
| Qik-in-Touch is an offering from Qik, the leading mobile live video sharing service enabling anyone with a smartphone to share their experiences with their friends and family — live! | |
| © 2011 Skype Technologies Holdings Limited. All Rights Reserved. |
2011 ജൂലൈ 28, വ്യാഴാഴ്‌ച
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബോംബ് ഭീഷണി; കത്ത് വന്നത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്ന്
ചെന്നൈ: ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും ബോംബുവെച്ച് തകര്‍ക്കുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണിക്കത്തെത്തിയത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്നാണെന്ന് കണ്ടെത്തി. കോടമ്പാക്കത്തെ പോലീസ് കോളനിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തമിഴ്നാട് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
വി എസ് സെബി മാഷ് ഗുഡ് സര്‍വീസിനു അര്‍ഹനായി
പാവറട്ടി: സെന്റ് ജോസഫ് ഹൈ സ്കൂളിലെ ഇംഗ്ലീഷ് / ബയോളജി അധ്യാപകനായ വി എസ് സെബിമാഷിനു ഗുഡ് സര്‍വീസ് അവാര്‍ഡ് ദേവമാതാ കോര്‍പ്പറേറ്റ് എടുക്കെഷനല്‍ എജെന്സി മാനേജര്‍ ഫാ പോല്‍സന്‍ പാലിയേക്കര സമ്മാനിച്ചു. 2003 - 2011 വരെ പത്താംക്ലാസ് വിധ്യാര്തികളുടെ മുഴുവന്‍ ചുമതല ഏറ്റെടുക്കയും, വളരെ ആസൂത്രിതവും, ക്രിയാത്മകവുമായ പ്രവര്‍ത്തനത്തിലൂടെ വിജയശതമാനം ഉയര്‍ത്തുകയും അതിലൂടെ സ്കൂളിന്റെ പ്രശസ്തി ഉയര്‍ത്തുകയും ചെയ്തതിനാണ് ഈ അവാര്‍ഡ്.
സ്വകാര്യവ്യക്തിയുടെ നിസ്സഹകരണം: ഒരുമനയൂര്‍ പാലംകടവ് പാലത്തിന്റെ നിര്‍മാണം സ്തംഭനത്തയില്‍
ചാവക്കാട്: സ്വകാര്യവ്യക്തിയുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് കനോലി കനാലില്‍ ഒരുമനയൂര്‍ പാലംകടവില്‍ നടക്കുന്ന പാലത്തിന്റെ നിര്‍മാണം സ്തംഭനത്തിലായി. നിര്‍മാണസാമഗ്രികള്‍ വെയ്ക്കുന്നതിനും പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ താത്കാലിക തൂണുകള്‍ സ്ഥാപിക്കുന്നതിനും സ്വകാര്യ വ്യക്തി സ്ഥലം നിഷേധിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.
പാവറട്ടി പഞ്ചായത്തില്‍ പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം
പാവറട്ടി: പഞ്ചായത്തിനെ പ്ളാസ്റിക് മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഡവലപ്മെന്റ് ആന്റ് ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം നടത്തുന്നു. കഴിഞ്ഞ ദിവസം പാവറട്ടി സെന്ററിലെ കാനകളില്‍ നിന്ന് വന്‍തോതിലുള്ള പ്ളാസ്റിക് മാലിന്യങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇത്തരം മാലിന്യങ്ങളില്‍ മലിനജലത്തിന്റെ ഒഴുക്ക് തടയുകയും ദുര്‍ഗന്ധത്തിനും കൊതുകുകളുടെ വര്‍ധനവിനും കാരണമാവുകയാണ്.
ചാവക്കാട് നഗരസഭക്ക് ലോകബാങ്കിന്റെ ഗ്രാന്റായി ഒന്നര കോടി രൂപ
ചാവക്കാട്: ലോകബാങ്കിന്റെ ഗ്രാന്റായി നഗരസഭയ്ക്ക് ഒന്നര കോടി രൂപ ലഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു ലോണെടുത്താണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്.
കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു
പാവറട്ടി: വെങ്കിടങ്ങ് സെന്ററിലെ കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. കടകള്‍ക്ക് മുന്നിലെ വാഹനപാര്‍ക്കിങ്ങും, മറുഭാഗത്തെ വാഹനങ്ങളിലെ കച്ചവടവുമായപ്പോള്‍ റോഡില്‍കൂടി പോവുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു.
2011 ജൂലൈ 27, ബുധനാഴ്‌ച
നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണം
ഗുരുവായൂര്‍: നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നു നഗരസഭ കൌണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതി പണം നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് ഉടന്‍ ലഭ്യമാക്കണമെന്നാണു കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടത്. നഗരസഭയ്ക്കു ശുചീകരണത്തിന്റെ ഫീസിനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നല്‍കാനുള്ളതാണ് ഈ തുക.നഗരസഭയുടെ ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൌണ്ടില്‍ ഖരമാലിന്യ പ്ളാന്റ് നിര്‍മാണം പണമില്ലാത്തതുമൂലം മുടങ്ങുന്ന അവസ്ഥയിലായതും ചര്‍ച്ചയ്ക്കിടയാക്കി. ചെയര്‍മാന്‍ ടി.ടി. ശിവദാസനാണു പ്രശ്നം വിശദീകരിച്ചത്.
ജലജീവികള്‍ ചത്തുപൊന്തി
ചാവക്കാട്: തോട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ജലജീവികള്‍ ചത്തുപൊന്തി. മണത്തല പരപ്പില്‍ത്താഴത്തിനു സമീപത്തെ തോട്ടിലാണ് കമ്പി വീണത്. വൈദ്യുതി ആഘാതമേറ്റ് തോട്ടിലെ മീനുകളും പാമ്പ് തുടങ്ങിയവയുമാണ് ചത്തുപൊന്തിയത്. നാട്ടുകാര്‍ ഉപയോഗിക്കുന്ന തോടാണ്.
2011 ജൂലൈ 26, ചൊവ്വാഴ്ച
2011 ജൂലൈ 25, തിങ്കളാഴ്‌ച
റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത-17 റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററിലാണ് റോഡിന് മധ്യത്തിലായി അടിയിലൂടെ കടന്നു പോവുന്ന ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടിയിട്ടുള്ളത്.
2011 ജൂലൈ 24, ഞായറാഴ്‌ച
ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയില്‍ അരങ്ങേറി
ചാവക്കാട്: ക്ഷേത്രകലാരൂപങ്ങളായ ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 10-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. മുരിങ്ങ ഉപ്പേരിയും ചോറും എന്ന പാഠത്തെ ആസ്പദമാക്കിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്.
2011 ജൂലൈ 22, വെള്ളിയാഴ്‌ച
കുടിവെള്ളം വിതരണം: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം
പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം. പ്രസിഡന്റിനെ ഏതുവിധേനയും പുകച്ചുചാടിക്കുക എന്ന ലക്ഷ്യത്തോടെ ഭരണസമിതിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് ഏതാണ്ട് ഒറ്റപ്പെട്ട മട്ടാണ്. കഴിഞ്ഞദിവസം പ്രസിഡന്റ് നടത്തിയ പരാമര്‍ശം വിവാദമാക്കിയാണ് എതിര്‍ചേരിയുടെ നീക്കം.ഭരണസമിതിയിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.യൂത്ത് ഫ്രണ്ട് എമ്മും യൂത്ത് കോണ്‍ഗ്രസും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്.
പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു
ഗുരുവായൂര്‍: ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു. പാപ്പാനെ കുത്താന്‍ ശ്രമിച്ച കൊമ്പന്‍ ടൂറിസ്റ്റ്് ബസ് മറിച്ചിടാന്‍ ശ്രമിക്കുകയും നിരവധി ബൈക്കുകള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് നാലോടെയാണ് കൊമ്പന്‍ അപ്പു ഇടഞ്ഞത്. ചോറ് കൊടുത്ത ശേഷം തിരിച്ച് കൊണ്ടുവന്ന് തളയ്ക്കാനുള്ള ശ്രമത്തിനിടെ ആന
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



















