പേജുകള്‍‌

RAMADAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
RAMADAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 30, ശനിയാഴ്‌ച

പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി


ചാവക്കാട്: പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍  ഇസ്ലാം മത വിശ്വാസികള്‍ ഒരുങ്ങി. ഇനി ഒരു മാസം നീളുന്ന പ്രാര്‍ഥനയുടെ ദിനങ്ങള്‍. റമദാനിനു മുന്നോടിയായി പള്ളികള്‍ കഴുകി വെള്ളപൂശുന്നതിന്റെയും വീടുകള്‍ കഴുകി വൃത്തിയാക്കുന്നതിന്റെയും തിരക്കിലാണ് വിശ്വാസികള്‍. പ്രപഞ്ചനഥന്റെ കല്‍പന പ്രകാരം പകല്‍ നേരങ്ങളിലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റു പ്രാര്‍ഥനകള്‍ നടത്തിയും വിശ്വാസികള്‍ റമദാന്‍ മാസം ധന്യമാക്കും.