2011 ജൂലൈ 29, വെള്ളിയാഴ്‌ച
Join MOHAMED YASEEN (MALAYALAMVARTHAKAL) on Qik
| |
| |
| Qik-in-Touch is an offering from Qik, the leading mobile live video sharing service enabling anyone with a smartphone to share their experiences with their friends and family — live! | |
| © 2011 Skype Technologies Holdings Limited. All Rights Reserved. |
2011 ജൂലൈ 28, വ്യാഴാഴ്‌ച
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബോംബ് ഭീഷണി; കത്ത് വന്നത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്ന്
ചെന്നൈ: ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും ബോംബുവെച്ച് തകര്‍ക്കുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണിക്കത്തെത്തിയത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്നാണെന്ന് കണ്ടെത്തി. കോടമ്പാക്കത്തെ പോലീസ് കോളനിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തമിഴ്നാട് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.
വി എസ് സെബി മാഷ് ഗുഡ് സര്‍വീസിനു അര്‍ഹനായി
പാവറട്ടി: സെന്റ് ജോസഫ് ഹൈ സ്കൂളിലെ ഇംഗ്ലീഷ് / ബയോളജി അധ്യാപകനായ വി എസ് സെബിമാഷിനു ഗുഡ് സര്‍വീസ് അവാര്‍ഡ് ദേവമാതാ കോര്‍പ്പറേറ്റ് എടുക്കെഷനല്‍ എജെന്സി മാനേജര്‍ ഫാ പോല്‍സന്‍ പാലിയേക്കര സമ്മാനിച്ചു. 2003 - 2011 വരെ പത്താംക്ലാസ് വിധ്യാര്തികളുടെ മുഴുവന്‍ ചുമതല ഏറ്റെടുക്കയും, വളരെ ആസൂത്രിതവും, ക്രിയാത്മകവുമായ പ്രവര്‍ത്തനത്തിലൂടെ വിജയശതമാനം ഉയര്‍ത്തുകയും അതിലൂടെ സ്കൂളിന്റെ പ്രശസ്തി ഉയര്‍ത്തുകയും ചെയ്തതിനാണ് ഈ അവാര്‍ഡ്.
സ്വകാര്യവ്യക്തിയുടെ നിസ്സഹകരണം: ഒരുമനയൂര്‍ പാലംകടവ് പാലത്തിന്റെ നിര്‍മാണം സ്തംഭനത്തയില്‍
ചാവക്കാട്: സ്വകാര്യവ്യക്തിയുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് കനോലി കനാലില്‍ ഒരുമനയൂര്‍ പാലംകടവില്‍ നടക്കുന്ന പാലത്തിന്റെ നിര്‍മാണം സ്തംഭനത്തിലായി. നിര്‍മാണസാമഗ്രികള്‍ വെയ്ക്കുന്നതിനും പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ താത്കാലിക തൂണുകള്‍ സ്ഥാപിക്കുന്നതിനും സ്വകാര്യ വ്യക്തി സ്ഥലം നിഷേധിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.
പാവറട്ടി പഞ്ചായത്തില്‍ പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം
പാവറട്ടി: പഞ്ചായത്തിനെ പ്ളാസ്റിക് മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഡവലപ്മെന്റ് ആന്റ് ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം നടത്തുന്നു. കഴിഞ്ഞ ദിവസം പാവറട്ടി സെന്ററിലെ കാനകളില്‍ നിന്ന് വന്‍തോതിലുള്ള പ്ളാസ്റിക് മാലിന്യങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇത്തരം മാലിന്യങ്ങളില്‍ മലിനജലത്തിന്റെ ഒഴുക്ക് തടയുകയും ദുര്‍ഗന്ധത്തിനും കൊതുകുകളുടെ വര്‍ധനവിനും കാരണമാവുകയാണ്.
ചാവക്കാട് നഗരസഭക്ക് ലോകബാങ്കിന്റെ ഗ്രാന്റായി ഒന്നര കോടി രൂപ
ചാവക്കാട്: ലോകബാങ്കിന്റെ ഗ്രാന്റായി നഗരസഭയ്ക്ക് ഒന്നര കോടി രൂപ ലഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു ലോണെടുത്താണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്.
കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നു
പാവറട്ടി: വെങ്കിടങ്ങ് സെന്ററിലെ കടകള്‍ക്ക് മുന്നിലെ വാഹനങ്ങലിലെ കച്ചവടം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. കടകള്‍ക്ക് മുന്നിലെ വാഹനപാര്‍ക്കിങ്ങും, മറുഭാഗത്തെ വാഹനങ്ങളിലെ കച്ചവടവുമായപ്പോള്‍ റോഡില്‍കൂടി പോവുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു.
2011 ജൂലൈ 27, ബുധനാഴ്‌ച
നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണം
ഗുരുവായൂര്‍: നഗരസഭയ്ക്കു ദേവസ്വം നല്‍കാനുള്ള 85 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നു നഗരസഭ കൌണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതി പണം നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് ഉടന്‍ ലഭ്യമാക്കണമെന്നാണു കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടത്. നഗരസഭയ്ക്കു ശുചീകരണത്തിന്റെ ഫീസിനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നല്‍കാനുള്ളതാണ് ഈ തുക.നഗരസഭയുടെ ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൌണ്ടില്‍ ഖരമാലിന്യ പ്ളാന്റ് നിര്‍മാണം പണമില്ലാത്തതുമൂലം മുടങ്ങുന്ന അവസ്ഥയിലായതും ചര്‍ച്ചയ്ക്കിടയാക്കി. ചെയര്‍മാന്‍ ടി.ടി. ശിവദാസനാണു പ്രശ്നം വിശദീകരിച്ചത്.
ജലജീവികള്‍ ചത്തുപൊന്തി
ചാവക്കാട്: തോട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് ജലജീവികള്‍ ചത്തുപൊന്തി. മണത്തല പരപ്പില്‍ത്താഴത്തിനു സമീപത്തെ തോട്ടിലാണ് കമ്പി വീണത്. വൈദ്യുതി ആഘാതമേറ്റ് തോട്ടിലെ മീനുകളും പാമ്പ് തുടങ്ങിയവയുമാണ് ചത്തുപൊന്തിയത്. നാട്ടുകാര്‍ ഉപയോഗിക്കുന്ന തോടാണ്.
2011 ജൂലൈ 26, ചൊവ്വാഴ്ച
2011 ജൂലൈ 25, തിങ്കളാഴ്‌ച
റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത-17 റോഡിനു നടുവില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരുമനയൂര്‍ മുത്തമ്മാവ് സെന്ററിലാണ് റോഡിന് മധ്യത്തിലായി അടിയിലൂടെ കടന്നു പോവുന്ന ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടിയിട്ടുള്ളത്.
2011 ജൂലൈ 24, ഞായറാഴ്‌ച
ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയില്‍ അരങ്ങേറി
ചാവക്കാട്: ക്ഷേത്രകലാരൂപങ്ങളായ ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 10-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. മുരിങ്ങ ഉപ്പേരിയും ചോറും എന്ന പാഠത്തെ ആസ്പദമാക്കിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്.
2011 ജൂലൈ 22, വെള്ളിയാഴ്‌ച
കുടിവെള്ളം വിതരണം: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം
പാവറട്ടി: പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിക്കെതിരെ ഭരണ പക്ഷത്ത് പടയൊരുക്കം. പ്രസിഡന്റിനെ ഏതുവിധേനയും പുകച്ചുചാടിക്കുക എന്ന ലക്ഷ്യത്തോടെ ഭരണസമിതിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് ഏതാണ്ട് ഒറ്റപ്പെട്ട മട്ടാണ്. കഴിഞ്ഞദിവസം പ്രസിഡന്റ് നടത്തിയ പരാമര്‍ശം വിവാദമാക്കിയാണ് എതിര്‍ചേരിയുടെ നീക്കം.ഭരണസമിതിയിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.യൂത്ത് ഫ്രണ്ട് എമ്മും യൂത്ത് കോണ്‍ഗ്രസും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്.
പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു
ഗുരുവായൂര്‍: ദേവസ്വത്തിന്റെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനയിടഞ്ഞു. പാപ്പാനെ കുത്താന്‍ ശ്രമിച്ച കൊമ്പന്‍ ടൂറിസ്റ്റ്് ബസ് മറിച്ചിടാന്‍ ശ്രമിക്കുകയും നിരവധി ബൈക്കുകള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് നാലോടെയാണ് കൊമ്പന്‍ അപ്പു ഇടഞ്ഞത്. ചോറ് കൊടുത്ത ശേഷം തിരിച്ച് കൊണ്ടുവന്ന് തളയ്ക്കാനുള്ള ശ്രമത്തിനിടെ ആന
ഗുരുവായൂര്‍: നഗരസഭ ബസ്റ്റാന്റ: വിദഗ്ധ സംഘം ഉടന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തും
ഗുരുവായൂര്‍: നഗരസഭ ബസ്റ്റാന്റിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പി.ഡബ്ളിയു.ഡി കെട്ടിട വിഭാഗം എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഉടന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തും. ബസ്റ്റാന്റ് കെട്ടിട സുരക്ഷയെ സംബന്ധിച്ച് പരിശോധിച്ച് അനുയോജ്യമായ നിര്‍ദേശം നല്‍കണമെന്ന് നഗരസഭ കൌണ്‍സില്‍ യോഗം പി.ഡബ്ളിയു.ഡി വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
പാവറട്ടി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാകുന്നു
പാവറട്ടി: പാവറട്ടി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാകുന്നു. ഇത്‌വഴി വാഹനങ്ങളുമായി കടന്നുപോകാന്‍ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ട അവസ്ഥയാണ്. ട്രാഫിക്ക് നിയന്ത്രണത്തിന് പോലീസില്ലാത്തതാണ് കുരുക്കിനുള്ള പ്രധാന കാരണം. കുണ്ടുവകടവ് റോഡില്‍ നിന്നും ചിറ്റാട്ടുകര റോഡില്‍ നിന്നും വാഹനങ്ങള്‍
ഗുരുവായൂര്‍ ദേവസ്വം ലാന്റ് അക്വിസിഷന്‍- പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
ഗുരുവായൂര്‍: ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമിയെടുപ്പിന്റെ ഭാഗമായി ക്ഷേത്രക്കുളത്തിനു വടക്കുഭാഗത്തുള്ള സ്ഥലം അളക്കാന്‍ എത്തിയ ദേവസ്വം ലാന്റ് അക്വിസിഷന്‍- പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ നഗരവികസനസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
2011 ജൂലൈ 21, വ്യാഴാഴ്‌ച
ദേവസ്വത്തിലെ ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം
ഗുരുവായൂര്‍: ദേവസ്വത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
വിവേക് എക്സ്പ്രസ് തൃശൂരിലെത്തി
തൃശൂര്‍: സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശിക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിവേക് എക്സ്പ്രസ് ഇന്ന് രാവിലെ തൃശൂരിലെത്തി. ജനുവരി 12ന് കൊല്‍ക്കത്തയില്‍ നിന്നുമാണ് പ്രദര്‍ശനവണ്ടി പുറപ്പെട്ടത്. എട്ട്, ഒമ്പത്, പത്ത് തീയതികളില് എറണാകുളം റെയില്‍വേ സ്റേഷനില്‍ വിവേക് എക്സ്പ്രസ് എത്തിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള അഞ്ച് ബോഗികള്‍ അടങ്ങിയതാണ് വിവേക് എക്സ്പ്രസ്.
ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്െടത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്െടത്തി. ഇന്നലെ രാവിലെ 11ടെ വിജിലന്‍സ് സി.ഐ വി എ ഉല്ലാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പുതിയ കണക്ഷനുള്ള അപേക്ഷകളില്‍ സീനിയോരിറ്റി മറകടന്ന് 12കണക്ഷനുകള്‍ നല്‍കിയതായി പരിശോധനയില്‍ കണ്െടത്തി.
ദയ ആശുപത്രിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം
തൃശൂര്‍: ദയ ആശുപത്രിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആശുപത്രിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും, ആരോപണമുന്നയിച്ച രോഗിക്ക് ഓപ്പറേഷന്‍ തിയേറ്ററിലോ ഐ. സി. യുവിലോ വച്ച് ഒന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്നും അനസ്തേഷ്യാ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. കെ എ വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.എ.ഇ. കോണ്‍സുലേറ്റ് തൃശ്ശൂര്‍ ജില്ലയില്‍ സ്ഥാപിക്കണം
പാവറട്ടി: സര്‍ക്കാര്‍ കേരളത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള യു.എ.ഇ. കോണ്‍സുലേറ്റ് തൃശ്ശൂര്‍ ജില്ലയില്‍ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യു.എ.ഇ. യില്‍ കൂടുതല്‍ തൃശ്ശൂര്‍ ജില്ലക്കാരാണ്.ആയതുകൊണ്ടുതന്നെ തൃശ്ശൂരിലാണ് കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഉചിതം.
കുടിവെള്ളം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി
പാവറട്ടി: കുടിവെള്ളം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്ത സംഭവത്തില്‍ അഴിമതി ആരോപണമുണ്ടായ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ മാസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത വകയില്‍ 3,43,800 രൂപയുടെ
2011 ജൂലൈ 20, ബുധനാഴ്‌ച
ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്‌നം: നിര്‍മാണത്തിന് സര്‍ക്കാര്‍അനുമതി നല്കി
ഗുരുവായൂര്‍:ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി നടപ്പാക്കുന്ന 50 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ നിര്‍മാണത്തിന് സര്‍ക്കാര്‍അനുമതി നല്കി. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ കത്ത് ബന്ധപ്പെട്ട അതോറിറ്റി വിഭാഗത്തിന് ലഭിച്ചു.
ഗുരുവായൂരില്‍ കാര്‍ സ്റീരിയോ മോഷണം വ്യാപകമാകുന്നു
ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും വീടുകളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള കാറുകളില്‍നിന്ന് സ്റീറിയോകള്‍ മോഷണം പതിവാകുന്നു. ഇന്നലെ ഗുരുവായൂരില്‍ കര്‍ണംകോട്ട് ബസാറിനടുത്ത് അടുത്തടുത്ത വീടുകളിലെ കാറുകളില്‍നിന്ന് സ്റീരിയോകള്‍ മോഷണം പോയി.
രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി
ചേറ്റുവ: പ്രശസ്ത സംവിധായകനായിരുന്ന രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ശ്രീജിത്ത് പൊയില്‍ക്കാവാണ് സംവിധാനം ചെയ്യുന്നത്. ചേറ്റുവയിലെ രാമു കാര്യാട്ടിന്റെ വീട്, പഠിച്ച സ്കൂളുകള്‍, സുഹൃത്തുക്കള്‍, കൂടെ പ്രവര്‍ത്തിച്ചവര്‍ എന്നിവരെല്ലാം കടലിരമ്പത്തിലുണ്ടാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)











