പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം: ഗുരുവായൂര്‍ പാല്‍പ്പായസവും വിളമ്പും

ഗുരുവായൂര്‍: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാല്‍പ്പായസവും. ഒരു ദിവസം മാത്രമാണ് സദ്യയ്ക്കൊപ്പം ക്ഷേത്രത്തിലെ പാല്‍പ്പായസം വിളമ്പുക. മറ്റു ദിവസങ്ങളില്‍ വ്യത്യസ്ത പായസങ്ങളും ഉണ്ടാവും. ദിവസേന നാലായിരത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്ന പാചകപുരയുടെ ചുമതല ഇത്തവണയും സുരേഷ്ബാബു നെല്ലങ്കരക്കാണ്.


30 ചാക്ക് അരിയുടെ ചോറാണ് വിളമ്പുക. അവസാന ദിവസം എരിശേരിയും അവിയലും പാലട പ്രഥമനുമെല്ലാം ഉണ്ടാകും. രസകാളും സാമ്പാറുമെല്ലാം രുചി വൈവിധ്യമായി മേളയില്‍ വിളമ്പും. ആറു വര്‍ഷമായി ജില്ലാ കലോത്സവത്തില്‍ ഭക്ഷണമൊരുക്കുന്ന സുരേഷ്ബാബുവിന്‌ സഹായത്തിനായി 20 പേരുടെ സംഘവുമുണ്ട്. 

ആദ്യ ദിവസത്തില്‍ പ്രഭാത ഭക്ഷണത്തിന്‌ വെജിറ്റബിള്‍ ഉപ്പുമാവാണ്. രണ്ടാം ദിവസം ഇഡ്ഡലിയും സാമ്പാറും ചട്നിയും. മൂന്നാം ദിവസം പൂരി മസാലയും നാലാം ദിവസം ദോശയും ല്‍നകും. വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ഓരോ ദിവസങ്ങളിലായി ബജി, ബോണ്ട, പഴം പൊരി, വട എന്നിവയുണ്ടാകും. 

കലോത്സവനഗരിയിലെ പാചകപ്പുരയില്‍ ഇന്ന് വൈകീട്ട് പാലുകാച്ചല്‍ നടത്തും. ശ്രീകൃഷ്ണ സ്കൂള്‍ ഗ്രൌണ്ടില്‍ മുഖ്യവേദിക്കടുത്താണ് ഭക്ഷണശാല. ഫുഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജി കെ പ്രകാശും കണ്‍വീര്‍ പരമേശ്വരനുമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.